കലാലയങ്ങളില്‍ സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തണം: എസ്.എഫ്.ഐ
മാനന്തവാടി: കലാലയങ്ങളില്‍ സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് എസ്.എഫ്.ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചതാണ് കേരളത്തിലെ കാംപസുകളില്‍ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്.
സ്വാശ്രയ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ മാനേജ്‌മെന്റിന്റെ കൊടിയ പീഡനങ്ങളാണ് അരങ്ങേറുന്നത്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ മാത്രമെ ഇത്തരം പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുവെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
കെ.വി സുധീഷ് നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം നിധിന്‍ കണിച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ അനുപ്രസാദ് പതാക ഉയര്‍ത്തി. സംഘാടകസമിതി ട്രഷറര്‍ പി.വി സഹദേവന്‍ സ്വാഗതം പറഞ്ഞു. അര്‍ജുന്‍ ഗോപാല്‍ രക്തസാക്ഷി പ്രമേയവും മുഹമ്മദ് ഷാഫി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
പി.ജെ ബിനേഷ് സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.എസ് ഫെബിന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് അഫ്‌സല്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടന്ന് ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും നടന്നു.
83 വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 291 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇന്ന് പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. സമ്മേളനത്തിന് തുടക്കംകുറിച്ച് വെള്ളിയാഴ്ച വിദ്യാര്‍ഥി റാലിയും പൊതുസമ്മേളനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."