പത്താംതരം തുല്യത; വിജയോത്സവം നടത്തി
കല്‍പ്പറ്റ: ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ പത്താംതരം തുല്യത വിജയികള്‍ക്ക് വിജയോത്സവം നടത്തി. ഏറ്റവും കൂടുതല്‍ ഗ്രേഡ് നേടിയ പഠിതാക്കളെയും 63കാരനായ മുതിര്‍ന്ന പഠിതാവ് ജോസ് നെല്ലിത്താനത്തെയും ചടങ്ങില്‍ അനുമോദിച്ചു.
വിജയികള്‍ക്ക് ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ മത്സര പരീക്ഷാ പരിശീലനവും ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി അധ്യക്ഷനായി.
കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സന്‍ ഉമൈബ മൊയ്തീന്‍കുട്ടി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി മുഖ്യപ്രഭാഷണം നടത്തി.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ. മിനി, അംഗങ്ങളായ അഡ്വ. ഒ.ആര്‍ രഘു, എന്‍.യു കുഞ്ഞുമോള്‍, ഓമന ടീച്ചര്‍, കെ.യു നസീമ, ബ്ലോക്ക് പഞ്ചായത്തംഗം എം. കൊച്ചുറാണി, പത്താംതരം തുല്യത കോഴ്‌സ് കണ്‍വീനര്‍ ഡോ. പി. ലക്ഷ്മണന്‍, പ്ലസ്ടു തുല്യത കോഴ്‌സ് കണ്‍വീനര്‍ ചന്ദ്രന്‍ കെനാത്തി, പ്രേരക് പ്രതിനിധികളായ ബേബി ജോസഫ്, കെ. ഉഷ, സ്റ്റാഫ് പ്രതിനിധി പി.വി ജാഫര്‍ സംസാരിച്ചു.
ചടങ്ങില്‍ ഏഴാംതരം തുല്യത പുതിയ ബാച്ച് കല്‍പ്പറ്റ നഗരസഭയിലെ ഗീതക്ക് പുസ്തകം നല്‍കിക്കൊണ്ട് ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.പി സിറാജ് സ്വാഗതവും അസി. കോര്‍ഡിനേറ്റര്‍ പി.എന്‍ ബാബു നന്ദിയും പറഞ്ഞു.
88.4 ശതമാനം വിജയം കരസ്ഥമാക്കിയ വയനാട് ജില്ലയാണ് പത്താംതരം തുല്യത പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."