ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് സഊദിയില്‍ ഇപ്പോഴും വന്‍ ഡിമാന്‍ഡ്
റിയാദ്: ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളോട് പുരാതനകാലം തൊട്ടേ ഉണ്ടായിരുന്ന താല്‍പര്യം അറേബ്യന്‍ ജനത ഇന്നും തുടരുന്നു. റിയാദില്‍ നടക്കുന്ന സഊദി ദേശീയ 'ജനാദിരിയ്യ' ഫെസ്റ്റിവെലില്‍ ഇന്ത്യന്‍ സ്‌പൈസസ് ബോര്‍ഡ് ഒരുക്കിയ സ്റ്റാളില്‍ ഒരുക്കിയ ഇന്ത്യന്‍ സുഗന്ധദ്രവ്യങ്ങളാണ് അറബികളുടെ മനം കവര്‍ന്നു കൊണ്ടിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഇവയ്ക്കു ലഭിക്കുന്നതെന്ന് സ്റ്റാളിനു നേതൃത്വം നല്‍കുന്ന സ്‌പൈസസ് ബോര്‍ഡ് പബ്ലിക്കേഷന്‍ എഡിറ്റര്‍ ഡോ. ശ്രീകുമാര്‍ പറഞ്ഞു.
സുഗന്ധവ്യഞ്ജനങ്ങളില്‍ സഊദികള്‍ക്കിടയില്‍ ഏറ്റവും പ്രിയം ശുദ്ധമായ ഏലക്കായയോടും നല്ല മഞ്ഞളിനോടുമാണ്. അറബികളുടെ സല്‍ക്കാര പാനീയമായ കഹ്‌വയിലെ പ്രധാന ചേരുവ കൂടിയായ ഇന്ത്യന്‍ ഏലക്കായ ഈ വര്‍ഷം മാത്രം 2,500 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്തതായാണു കണക്ക്. ഇത് ഏകദേശം 275 കോടിയോളം രൂപ വിലമതിക്കുന്നതാണ്. ഇന്ത്യയില്‍നിന്നുള്ള ഏലക്കായ കയറ്റുമതി ഈ വര്‍ഷം 4,000 ടണ്‍ കവിയുമെന്നാണു പ്രതീക്ഷയെന്നും ശ്രീകുമാര്‍ പറഞ്ഞു. 2015-16 കാലയളവില്‍ 3,897.59 മെട്രിക് ടണ്‍ ഏലക്കായ ഇന്ത്യ സഊദിയിലേക്ക് കയറ്റി അയച്ചിട്ടുണ്ട്.
ഈ വര്‍ഷം 5,257.16 മെട്രിക് ടണ്‍ മഞ്ഞളാണ് ഇന്ത്യയില്‍നിന്നു കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആയിരത്തിലധികം ടണ്‍ അധികമാണിത്. കൂടാതെ ഇന്ത്യന്‍ ജീരകം, കറിപ്പൊടികള്‍ എന്നിവയ്ക്കും സഊദിയില്‍ വന്‍ മാര്‍ക്കറ്റാണ്. ശ്രീകുമാറിനെ കൂടാതെ സ്‌പൈസസ് ബോര്‍ഡ് സീനിയര്‍ ഫീല്‍ഡ് ഓഫിസര്‍ മുഹമ്മദ് ഷമീര്‍ ചെറിയത്തും സ്റ്റാളിനു നേതൃത്വം നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."