'പ്രവര്‍ത്തനങ്ങള്‍ സാംസ്‌ക്കാരിക നിറവിലായാല്‍ വളര്‍ച്ച വേഗത്തിലാകും'
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം എന്നല്ല ഏതു പ്രവര്‍ത്തനത്തിനും പുസ്തകത്തിന്റെയും വായനക്കാരുടെയും പിന്‍ബലമുണ്ടണ്ടായാല്‍ വിജയം വേഗത്തിലാകുമെന്ന് എം.കെ സാനു മാസ്റ്റര്‍. എറണാകുളം ബോട്ട്‌ജെട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന കേരള സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്കിന്റെ പുതിയ ശാഖ റവന്യൂ ടവറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥശാല പ്രസ്ഥാനങ്ങളെ നിലനിര്‍ത്താനും വളര്‍ത്താനും ഏവരും നന്നായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രൊഫ. എം.കെ സാനു ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചി കോര്‍പറേഷന്‍ ടാക്‌സ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാനും കൗണ്‍സിലറുമായ കെ.വി.പി കൃഷ്ണകുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ആര്‍ രഘു എന്നിവര്‍ ആശംസ നേര്‍ന്നു. കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രന്‍ സ്വാഗതവും ബുക്ക് മാര്‍ക്ക് എറണാകുളം ബ്രാഞ്ച് മാനേജര്‍ ജോസ് മാത്യു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."