HOME
DETAILS
MAL
അതിരപ്പള്ളി പദ്ധതി അടിച്ചേല്‍പ്പിക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍
backup
May 31 2016 | 07:05 AM
തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതി അടിച്ചേല്‍പ്പിക്കില്ലെന്നും എല്ലാവരുമയും കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്നും വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
സമവായമുണ്ടാക്കി മാത്രമേ മുന്നോട്ട് പോകുകയുള്ളു . മുടങ്ങിക്കിടക്കുന്ന വൈദ്യുതി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ മുന്‍ഗണന നല്‍കും.വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ വന്‍കിട ഉത്പാദന നിലയങ്ങള്‍ അനിവാര്യമെന്നും പക്ഷെ ഇക്കാര്യത്തില്‍ വിവാദങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാസര്‍കോട് 50 മെഗാവാട്ട് സോളാര്‍ പദ്ധതി നടപ്പിലാക്കും. 5 വര്‍ഷത്തേക്ക് പവര്‍കട്ടും ലോഡ്‌ഷെഡിംഗും ഒഴിവാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."