സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ കഴിയാത്ത സര്‍ക്കാരാണു നാട് ഭരിക്കുന്നതെന്ന്
കൊച്ചി: റോഡിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുവാന്‍ പോലും കഴിയാത്ത സര്‍ക്കാരാണു നാട് ഭരിക്കുന്നതെന്നു മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
സ്ത്രീകള്‍ക്കെതിരെയുള്ള കയ്യേറ്റങ്ങള്‍ക്കും പീഡനങ്ങള്‍ക്കും പ്രശസ്തരെന്നോ അപ്രശസ്തരെന്നോ വ്യത്യാസമില്ല. സ്ത്രീ സുരക്ഷ ഉറപ്പു വരുത്തേണ്ട പൊലിസ് സംസ്ഥാനത്തു നിഷ്ക്രിയരാണ്.
മുളവുകാട് മൂന്നാം ക്ലാസില്‍ പഠിക്കുന്ന പിഞ്ചു പെണ്‍കുട്ടി മുതല്‍ പ്രശസ്ത സിനിമാ താരം വരെ ലൈംഗിക അതിക്രമത്തിന് ഇരയാവുന്ന സംസ്ഥാനത്തു ഭീതിയോടെ മാത്രമേ സ്ത്രീകള്‍ക്ക് ജീവിക്കാനാവു എന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
അതിക്രമത്തില്‍ പ്രതിഷേധിച്ചു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. ഡി.സി.സി ഓഫിസില്‍ നിന്നാരംഭിച്ച പ്രകടനം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ വിനോദ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജെനെറല്‍ സെക്രട്ടറി ലിസി ജോര്‍ജ്, എം.ആര് അഭിലാഷ്, എന്‍.ആര് ശ്രീകുമാര്‍, മാലിനി ബിജു, ഷീല ജെറോം, ബേബി അജയകുമാര്‍, അജിത ഷിബു, സൗമിനി സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."