ലഹരി മാഫിയയില്‍ നിന്ന് വിദ്യാര്‍ഥികളെ സംരക്ഷിക്കാന്‍ രക്ഷിതാക്കള്‍ രംഗത്തിറങ്ങണം: ജ:കെ.നാരായണക്കുറുപ്പ്്
അരൂക്കുറ്റി : വിദ്യാര്‍ത്ഥികളെ ലക്ഷ്യംവെച്ചുള്ള ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ രക്ഷകര്‍ത്താക്കള്‍ ജാഗ്രതയോടെ രംഗത്തിറങ്ങണമെന്ന് പൊലീസ് കംപ്‌ളയ്ന്റ് അതോറിറ്റി ചെയര്‍മാനും റിട്ട.ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റീസ് കെ.നാരായണക്കുറുപ്പ് .
അരൂക്കുറ്റി നദ് വത്തുല്‍ ഇസ്‌ലാം യു.പി സ്‌കൂളിന്റെ 61 -ാമത് വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് 'ലഹരിവിരുദ്ധഗ്രാമം, പ്രകൃതി സൗഹൃദ വിദ്യാലയം 'ക്യാംപയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അണുബോംബിനേക്കാളും എയ്ഡിനെക്കാളും ഭീകരമാണ് ലഹരിഉല്‍പന്നങ്ങളുടെ ഉപയോഗം വരുത്തുന്ന നഷ്ടം. മയക്കുമരുന്നിനും ലഹരി ഉല്‍പന്നങ്ങള്‍ക്കും എതിരായ പോരാട്ടവും ബോധവല്‍ക്കരണവും നിരന്തര പ്രക്രിയയാക്കി മാറ്റാന്‍ കഴിയണം. വരുംതലമുറയ്ക്ക്് പ്രകൃതിസംരക്ഷണമെന്നത് ജീവിത്യചര്യയാക്കി മാറ്റാനുള്ള പ്രേരണ സ്‌ക്കുള്‍തലത്തിലെ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഷികാഘോഷ സമ്മേളനം എ.എം ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജലീല്‍ അരൂക്കുറ്റി അധ്യക്ഷത വഹിച്ചു. ക്വാളിറ്റി കറി പൗഡര്‍ മാനേജിംഗ് ഡയറക്ടര്‍ കെ.വര്‍ഗീസ് ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മറ്റത്തില്‍ ഭാഗം ഗവ.എല്‍.പി. സ്‌കുള്‍ ഹെഡ്മാസ്റ്റര്‍ എം.പി ശിവകുമാറിനെ ചടങ്ങില്‍ ആദരിച്ചു. അക്കാദമിക് മെറിറ്റ് അവാര്‍ഡുകള്‍ തുറവൂര്‍ എ.ഇ.ഒ. റ്റി.പി ഉദയകുമാരിയും ഉപഹാരങ്ങള്‍ നദുവത്തുല്‍ ഇസ്‌ലാം സമാജം പ്രസിഡന്റ് പി.കെ അബ്ദുല്‍ഖാദറും മാനേജ്‌മെന്റ് ട്രോഫികള്‍ സമാജം സെക്രട്ടറി ഇബ്രാഹീം അബ്‌റാറും വിതരണം ചെയ്തു.
വൈ. ഹാജീസ്,വി.എ. ഷാജി, മുംതാസ് സുബൈര്‍, ജസീന കെ.എം , ആര്‍.രാജേശ്വരി എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ടീച്ചര്‍ ഇന്‍ ചാര്‍ജ് സലീമ സി.എം സ്വാഗതവും പി.ടി.എ സെക്രട്ടറി പി.എ അന്‍സാരി നന്ദിയും പറഞ്ഞു.വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള കിഡ്‌സ് ഫെസ്റ്റ് അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആബിദ അസീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്യാമള സിദ്ധാര്‍ത്ഥന്‍ സമ്മാനദാനം നിര്‍വഹിച്ചു.
പഞ്ചായത്ത് മെമ്പര്‍മാരായ എച്ച്. യാസ്മിന്‍, ഷൈല നവാസ്,മുംതാസ്, സമാജം പ്രസിഡന്റ് പി.കെ അബ്ദുല്‍ഖാദര്‍, ഇ.റംലത്ത് , സലീമ സി.എം എന്നിവര്‍ പ്രസംഗിച്ചു. ജലീല്‍ അരൂക്കുറ്റി സ്വാഗതവും സജീബ സി.എം നന്ദിയും പറഞ്ഞു. വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ ഒരുക്കിയ കലാസന്ധ്യയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."