റാണി കായലിലെ ആദ്യവിളവെടുപ്പ് നാളെ കൃഷി മന്ത്രി നിര്‍വ്വഹിക്കും
ആലപ്പുഴ: നീണ്ട ഇടവേളക്ക് ശേഷം കൃഷിയിറക്കിയ റാണികായലിലെ വിളവെടുപ്പ് ഉദ്ഘാടനം 21ന് രാവിലെ 10ന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും.
തോമസ് ചാണ്ടി എം.എല്‍.എ അധ്യക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ തുകവിതരണം ഭക്ഷ്യ-സിവില്‍ സപ്ലൈസ്‌വകുപ്പു മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിക്കും. യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ വീണ.എന്‍.മാധവന്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മധു സി.കൊളങ്ങര, കമലമ്മ ഉദായനന്ദന്‍, കൈനകരി ഗ്രാമപഞ്ചായത്ത് അംഗം സുശീല ബാബു,പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ജി.അബ്ദുള്‍ കരീം, സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലീജു, സി.പി.ഐ. ജില്ലാ സെക്രട്ടറി റ്റി.ജെ.ആഞ്ചലോസ്, ഡി.ലക്ഷമണന്‍, മങ്കൊമ്പ നെല്ല് ഗവേഷണ കേന്ദ്രം മേധാവി ഡോ.ലീനാകുമാരി, പാടശേഖരസമിതി ഭാരവാഹികളായ എ.ശിവരാജന്‍, എ.ഡി. കുഞ്ഞച്ചന്‍, ജെ.മണി, അഡ്വ.വി. മോഹന്‍ദാസ്, പാടശേഖരസമിതി കണ്‍വീനര്‍ ജോസ് ജോണ്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.രമാദേവി എന്നിവര്‍ പ്രസംഗിക്കും.
റാണി കായല്‍ പാടശേഖരത്തില്‍ 570 ഭൂവുടമകള്‍ക്കായി പതിച്ചു നല്‍കിയ ഭൂമി 1992ലാണ് അവസാനമായി കൃഷിയിറക്കിയിട്ടുള്ളത്.തികച്ചും ജൈവരീതിയില്‍ കൃഷി ചെയ്ത് നൂറുമേനി വിളയിച്ചു എന്ന പ്രത്യേകതയും ഇതിനുണ്ട്. 500 ഹെക്ടറിലാണ് കൃഷി ഇറക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."