അന്തര്‍സംസ്ഥാന കരാറുകളിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ കെടുകാര്യസ്ഥത; കേരളത്തിന് നഷ്ടമായത് 5028 കോടി രൂപയിലധികം
പാലക്കാട്: കേരള-തമിഴ്‌നാട് അന്തര്‍സംസ്ഥാന പറമ്പിക്കുളം- മുല്ലപ്പെരിയാര്‍ ജലകരാറുകളുടെ 47 വര്‍ഷത്തിലെ നടത്തിപ്പിലെ കേരളത്തിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ കെടുകാര്യസ്ഥത മൂലം നഷ്ടമായത് 1676.302 ദശലക്ഷം ഘനയടി (ടി.എം.സി) വെളളം. ആന്ധ്രയില്‍ നിന്ന് തമിഴ്‌നാട് ഒരു ടി.എം.സി വെളളത്തിന് മൂന്നു കോടി രൂപ കൊടുത്താണ് വാങ്ങുന്നത്.
ഈ കണക്കനുസരിച്ച് കേരളത്തിന് 5028 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. വൈദ്യുതിനഷ്ടടം, കാര്‍ഷികനഷ്ടടം, നികുതിനഷ്ടം പല കോടികള്‍ വരും.
1970 മുതല്‍ ശരാശരി ഓരോ വര്‍ഷവും ആളിയാര്‍ റിവര്‍ സ്ലൂയിസില്‍ നിന്ന് പുറത്തേക്ക് വിട്ടത് വര്‍ഷത്തില്‍ 7.26 ടി.എം.സി വെള്ളമാണ്. അതില്‍ മണക്കടവ് വിയറിന് മുകളിലുള്ള തമിഴ്‌നാടിന്റെ അഞ്ചു തടയണകളില്‍ കൂടി എടുക്കുന്ന പ്രതിവര്‍ഷം മൂന്ന് ടി.എം.സി ജലവും ഉള്‍പ്പെടും.
അതായത് 4.26 ടി.എം.സി ജലമാണ് വര്‍ഷത്തില്‍ കേരളത്തിന് ലഭിക്കുന്നത്. കേരളവും തമിഴ്‌നാടും ദീര്‍ഘകാല ചര്‍ച്ചകള്‍ക്കൊടുവില്‍ 1970ലാണ് 1958 വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെ കരാര്‍ ഉണ്ടാക്കിയത്. അത്രയും വര്‍ഷം ലഭിക്കേണ്ട 'അണ്‍യൂട്ടിലൈസ്ഡ് വാട്ടര്‍'എന്ന മഴവെള്ളവും. വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അവസരവും അതിലൂടെ ലഭിക്കേണ്ട കോടികളുടെ സാമ്പത്തിക നഷ്ടവും.
പറമ്പികുളം ആളിയാര്‍ കരാര്‍ പ്രകാരം പറമ്പികുളം ഗ്രൂപ്പ് ഡാമുകളിലെ വെള്ളം സര്‍ക്കാര്‍പതി പവര്‍ ഹൗസില്‍ എത്തിച്ച് വൈദ്യുതി ഉത്പാതിപ്പിച്ചതിനുശേഷം ചിറ്റൂര്‍ പുഴയിലേക്ക് ഒഴുക്കിവിടണം. എന്നാല്‍ ഈ വെള്ളം കോണ്ടൂര്‍ കനാല്‍ നിര്‍മിച്ച് നല്ലാര്‍ അരുവി പോലുള്ള ചിറ്റൂര്‍ പുഴയുടെ കൈവഴികളെയും തടഞ്ഞു തിരുമൂര്‍ത്തി ഡാമിലേക്ക് ഒഴുക്കിക്കൊണ്ടുപോകുന്നതിനാല്‍ വര്‍ഷത്തില്‍ പറമ്പികുളം വെള്ളത്തിനൊപ്പം 1.357 ടി.എം.സി. വെള്ളം ഇവിടെയും നഷ്ട്ടപ്പെടുന്നു.
കേരളത്തിന്റെയും തമിഴ്‌നാടിന്റേയും ഡാമുകള്‍ പെരിയാര്‍, ചാലക്കുടി ബേസിനുകളില്‍ ഉള്‍പ്പെട്ട ഡാമുകളിലൂടെ വൃഷ്ട്ടി പ്രേദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അതുപ്രകാരം ലഭിക്കേണ്ട 15 ടി.എം.സിയും കീഴ്‌നദീതടവകാശ പ്രകാരം കിട്ടേണ്ട 12.5 ടി.എം.സി.യും ചേര്‍ന്ന് വര്‍ഷത്തില്‍ 27.5 ടി.എം.സി ഇവിടെയും നഷ്ട്ടമാകുന്നു. അപ്പര്‍ നീരാറില്‍ ലഭിക്കുന്ന കേരളത്തിന് അവകാശപ്പെട്ട അധികജലം ശരാശരി 1.11 ടി.എം.സിയും ലോവര്‍ നീരാറില്‍ നിന്ന് പ്രതീക്ഷച്ചതിനേക്കാള്‍ കിട്ടുന്ന 1.357 ടി.എം.സി ജലവും കേരള ഷോളയാര്‍ വിഹിതത്തിലെ അധികജലമായി ലഭിക്കുന്ന നമുക്കവകാശപ്പെട്ട 1.338 ടി.എം.സി. ജലവും ഇപ്പോഴും ലഭിക്കുന്നില്ല. അതായത് ആകെ 47 വര്‍ഷത്തിന് 35.667 ടി.എം.സി പ്രതിവര്‍ഷം കണക്കാക്കിയാല്‍ 1676.302 ടി.എം.സിയാണ് കേരളത്തിന് നഷ്ടം.
കരാറുപ്രകാരം തമിഴ്‌നാട് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ രണ്ടു മുതല്‍ ജനുവരി 31 വരെ കേരള ഷോളയാര്‍ ജല സംഭരണിയുടെ ജലനിരപ്പ് 2658 അടിയില്‍ കുറയാതെ നിര്‍ത്തേണ്ടതാണെന്ന് കരാറിലെ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട് ഈ ജലനിരപ്പ് നിലനിര്‍ത്താത്തതുമൂലം കേരളത്തിന് കോടിക്കണക്കിന് രൂപക്കുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനായുള്ള അവസരവും നഷ്ട്ടപ്പെട്ടു.
കരാറില്‍ ഒപ്പു വയ്ക്കുന്നതിന് മുന്‍പ് നടന്ന ചര്‍ച്ചയില്‍ ആനമലയെ കുറിച്ച് ഒന്നും തന്നെ പറയാതെ ആനമലയാര്‍ നേരിട്ട് തമിഴ്‌നാട് കൈക്കലാക്കി വച്ചു. അതിലൂടെ നഷ്ടമായത് വര്‍ഷത്തില്‍ എത്ര ടി.എം.സി ജലമാണ് നഷ്ട്ടമാകുന്നതെന്ന് കണക്കാക്കിയിട്ടില്ല. കരാറില്‍ ഉള്‍പ്പെടാത്ത അരുവികളും വെള്ളച്ചാട്ടങ്ങളും, കൈവഴികളും അടച്ച് തമിഴ്‌നാട് വെള്ളം കടത്തുമ്പോള്‍ മഴവെള്ളവും ചേര്‍ന്ന് തമിഴ്‌നാട് ഒപ്പിക്കുന്ന കണക്കിനെ ന്യായീകരിക്കുന്ന ഉദ്യോഗസ്ഥരുടെ കണക്കില്‍ വിശ്വസിക്കുകയാണ് സാങ്കേതിക അറിവില്ലാതെ ജനപ്രതിനിധികള്‍. ഇപ്പോള്‍ തന്നെ അന്തര്‍ സംസ്ഥാന ജലക്രമീകരണ ബോര്‍ഡ് നല്‍കുന്ന കണക്കും, കേരളത്തിലെ ജലസേചന വകുപ്പ് നല്‍കുന്ന വെള്ളത്തിന്റെ കണക്കും വ്യത്യസ്തമാണ്. ഇതൊക്കെ പൊതുനന്മയെ കരുതി വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."