ലോകമാതൃഭാഷാ ദിനം:സംഗമവും സെമിനാറും സംഘടിപ്പിക്കും
ആലപ്പുഴ: 21 ന് നടക്കുന്ന ലോക മാതൃഭാഷാ ദിനത്തില്‍ ജില്ലാ സാക്ഷരതാ മിഷന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ ജില്ലയിലെ 130 കേന്ദ്രങ്ങളില്‍ ഗുണഭോക്താക്കളുടെ സംഗമവും മാതൃഭാഷാ സംരക്ഷണ സെമിനാറും സംഘടിപ്പിക്കും.
ജില്ലയിലെ സാക്ഷരതാ മിഷന്റെ നോഡല്‍ കേന്ദ്രങ്ങളിലും തുടര്‍വിദ്യാ കേന്ദ്രങ്ങളിലുമായാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് . കഴിഞ്ഞ കാലങ്ങളില്‍ സാക്ഷരതാ മിഷന്റെ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ ഗുണഭോക്താക്കളെ പങ്കെടപ്പിച്ചുകൊണ്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുളളത്. സവിശേഷ നേട്ടങ്ങള്‍ കൈവരിച്ചവരേയും വൈകല്യങ്ങളേയും പ്രയാസങ്ങളേയും അതിജീവിച്ച് വിജയം കൈവരിച്ചവരെയും ചടങ്ങുകളില്‍ ആദരിക്കും. മാതൃഭാഷാ സംരക്ഷണ പ്രതിജ്ഞയും ബോധവല്‍ക്കരണ സെമിനാറും ദിനാചരണത്തോടനുബന്ധിച്ച് നടക്കും. മികച്ച പരിപാടികള്‍ സംഘടിപ്പിക്കുന്ന മൂന്നു കേന്ദ്രങ്ങള്‍ ജില്ലാടിസ്ഥാനത്തിലും ഒരു കേന്ദ്രത്തിന് സംസ്ഥാന തലത്തിലും പുരസ്‌ക്കാരം നല്‍കും .ഇതിനായി പ്രധാനവാര്‍ത്തകള്‍, പ്രോഗ്രാം നോട്ടീസ് , ഫോട്ടോ എന്നിവ ഉളളടക്കം ചെയ്ത് ഈ മാസം 28 നകം പരിപാടികളുടെ വിശദമായ റിപ്പോര്‍ട്ട് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."