മുല്ലപ്പെരിയാര്‍ അണക്കെട്ടും പുതിയ ആശങ്കകളും
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു പണിയേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ പൊതുസമൂഹം ഏറെ ആശങ്കയോടെയാണ് കാണുന്നത്. ലക്ഷക്കണക്കിനാളുകളുടെ ജീവനു ഭീഷണിയായ, 115 വര്‍ഷം പഴക്കമുള്ള അണക്കെട്ടിനുപകരം പുതിയതു നിര്‍മിക്കമെന്ന കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യത്തില്‍നിന്നുള്ള ഈ നിലപാടു മാറ്റം ഇക്കാര്യത്തില്‍ നടക്കുന്ന നിയമപ്പോരാട്ടങ്ങളെ പ്രതികൂലമായി ബാധിക്കും.
142 അടിയില്‍നിന്നു ജലനിരപ്പ് 150 അടിയാക്കാന്‍ ശ്രമംനടത്തുന്ന തമിഴ്‌നാട് സര്‍ക്കാരിനു കേരളത്തിന്റെ പുതിയ നിലപാട് സുപ്രിംകോടതിയില്‍ ആയുധമാകും. പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ പൊതുആവശ്യത്തിന്റെ കൂടെ നിന്ന സി.പി.എം ഭരണമാറ്റത്തിനു പിന്നാലെ നിലപാടു മാറ്റിയതില്‍ ഏറെ ദുരൂഹതയുണ്ട്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തില്‍നിന്നുള്ള സംയുക്ത നിവേദനസംഘത്തില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് അച്യുതാനന്ദനുമുണ്ടായിരുന്നു.
അന്നെല്ലാം പുതിയ അണക്കെട്ടെന്ന ആശയത്തിന്റെ കൂടെനിന്നവര്‍ വെറും നാലു ദിവസംകൊണ്ടു നിലപാടു മാറ്റുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ നിയമ വിദഗ്ധരുമായോ കൂടിയാലോചിക്കേണ്ടതായിരുന്നു. എല്ലാം ശരിയാകുമെന്നു പറയുന്നവര്‍ ആരെ തൃപ്തിപ്പെടുത്താനാണു ഈ ശരിപ്പെടുത്തലുകള്‍ നടത്തുന്നതെന്നറിയാന്‍ പൊതുസമൂഹത്തിനു താല്‍പ്പര്യമുണ്ട്.
മന്‍സൂര്‍ അഹ്മദ് കൂളത്ത്
മണ്ണാര്‍മല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."