സഊദിവത്ക്കരണ തീരുമാനങ്ങളില്‍ മാറ്റംവരുത്താന്‍ സാധ്യതയില്ലെന്ന് തൊഴില്‍ സഹമന്ത്രി
ജിദ്ദ: സഊദിവത്ക്കരണ തീരുമാനങ്ങളില്‍ മാറ്റംവരുത്താന്‍ സാധ്യതയില്ലെന്ന് സൂചന നല്‍കി സഊദി തൊഴില്‍ സഹമന്ത്രി രംഗത്ത്. സ്വദേശികളെ തൊഴിലുടമകളാകാന്‍ മന്ത്രാലയം പദ്ധതിയിടുന്നതായി ഡെപ്യൂട്ടി തൊഴില്‍ മന്ത്രി അഹ്മദ് അല്‍ ഹുമൈദാന്‍ പറഞ്ഞു.
അടുത്ത രണ്ടാഴ്ച കൊണ്ട് സഊദി യുവാക്കളെ സംരംഭകരാക്കാന്‍ പ്രാപ്തരാക്കുന്ന തംകീന്‍ എന്ന പേരില്‍ പുതിയ പദ്ധതി നടപ്പില്‍ വരുത്തും. ഇതിന്റെ ഭാഗമായി സ്വദേശികള്‍ക്ക് സഊദിയില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പത്ത് ലക്ഷം റിയാല്‍ വരെ ലോണ്‍ അനുവദിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
പുതിയ മേഖലകള്‍ സഊദിവല്‍ക്കരിക്കുന്ന സാഹചര്യത്തിലാണ് ഈ മേഖലകളിലേക്ക് സ്വദേശികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി വഴി ലക്ഷ്യമിടുന്നത്.
തൊഴില്‍വി വിപണിയില്‍ നിന്ന് ചില സ്ഥാപനങ്ങള്‍ അപ്രത്യക്ഷരാകുന്നത് തങ്ങളെ പ്രയാസപ്പെടുത്തുന്നില്ലെന്നും ഒരു കൂട്ടര്‍ പോയാല്‍ മറ്റൊരു കൂട്ടര്‍ ആ സ്ഥാനത്ത് വരുമെന്നും മന്ത്രി പറഞ്ഞു.
പുതിയ മേഖലകള്‍ സ്വദേശിവല്‍ക്കരിക്കുമ്പോള്‍ നിലവിലുള്ള പല സ്ഥാപനങ്ങളും ഇല്ലാതായെക്കാം. എന്നാല്‍ ഇതുവഴി സ്വദേശികള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സെപ്തംബര്‍ പതിനൊന്ന് മുതലാണ് പന്ത്രണ്ട് മേഖലകളില്‍ സമ്പൂര്‍ണ സഊദിവല്‍ക്കരണം ആരംഭിക്കുന്നത്. വാച്ചുകള്‍, ഇലക്ട്രിക് സാധനങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, വാഹനങ്ങള്‍, വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍, കണ്ണടകള്‍, മിഠായികള്‍,ഗൃഹോപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിട നിര്‍മാണ സാമഗ്രികള്‍, കാര്‍പെറ്റ് എന്നിവ വില്‍ക്കുന്ന കടകളിലാണ് പുതുതായി സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."