പാടശേഖരം നികത്തി റോഡ് നിര്‍മ്മിക്കാന്‍ ഭരണാനുമതി; നെല്‍കര്‍ഷകര്‍ക്കും കുടിവെളള പദ്ധതികള്‍ക്കും തിരിച്ചടി
പാലാ : നുറ്റാണ്ടുകളായി നെല്‍കൃഷി നടത്തിവരുന്ന 55 ഏക്കര്‍ പാടശേഖരത്തിന്റെ നടുവിലൂടെ 15 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കാന്‍ മുന്‍ സര്‍കാര്‍ നല്‍കിയ ഭരണാനുമതി നെല്‍കര്‍കര്‍ക്കും എട്ടോളം കുടിവെള്ള പദ്ധതികള്‍ക്കും തിരിച്ചടിയാകുന്നു. തുടര്‍ച്ചയായി നെല്‍കൃഷി നടത്തി വരുന്ന മുത്തോലി, കരൂര്‍ പഞ്ചായത്തുകളിലും പാലാ നഗരസഭാ പ്രദേശത്തും വ്യാപിച്ചു കിടക്കുന്ന പുലിയന്നൂര്‍ പാടശേഖരത്തെ വിസ്മൃതിയിലാഴ്ത്തുന്നതാണ് റോഡ് പദ്ധതി. പാലാ പ്രദേശത്ത് നെല്‍കൃഷി നടത്തിവരുന്ന അവശേഷിക്കുന്ന പാടശേഖരങ്ങളിലൊന്നായ പുലിയന്നൂര്‍ പാടശേഖരത്തിനും ഇതുവഴി ഒഴുകുന്ന പുലിയന്നൂര്‍ തോടിനും ഭീഷണിയായ റോഡ് പദ്ധതിക്ക് നല്‍കിയ ഭരണാനുമതി റദാക്കണമെന്ന് ആവശ്യപ്പെട്ട് കാണിയക്കാട് പാടശേഖര സമിതിയിലെ നെല്‍കര്‍ഷകര്‍ മന്ത്രി വി.എസ് സനില്‍കുമാറിനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.
ഏറുറമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പുലിയന്നൂര്‍ പാലം ഭാഗത്തുനിന്ന് തോട് നികത്തി പാടശേഖരത്തിന് മധ്യഭാഗത്തൂകൂടി പാലാ- കോഴാ റോഡില്‍ പാറേക്കണ്ടം ഭാഗത്തേക്കാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതേ ഭാഗത്ത് 50 മീറ്റര്‍ വെത്യാസത്തില്‍ പുലിയന്നൂര്‍- താമക്കുളംറോഡ്, മരിയന്‍സെന്റര്‍- നെല്ലിയാനിറോഡ്, പുലിയന്നൂര്‍- പാറേക്കണ്ടം എന്നീ മൂന്ന് റോഡുകള്‍ നിലവിലുണ്ട്. ഇവയെല്ലാം അവഗണിച്ച് യാതൊരു തത്വദീക്ഷയുമില്ലാതെ യു.ഡി.എഫ് സര്‍കാരിന്റെ കലാലത്ത് 2014 ഡസംബര്‍ 24ന്റെ മന്ത്രിസഭായോഗമാണ് നാലമതൊരു റോഡിന് ഭരണാനിമതി നല്‍കിയത്. പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിക്കുന്നതോടെ നെല്‍കൃഷിയും കുടിവെള്ള പദ്ധതികളും ഇല്ലാതാകും. ഇതോടെ അവശേഷിച്ച പാടംകൂടി നികത്തി വന്‍കിട കെട്ടിടങ്ങളും വിലകളും നിര്‍മ്മിച്ച് കച്ചവടം നടത്താനുള്ള അവസരം ഒരുക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ റോഡ് പദ്ധതിയെന്ന് ആക്ഷേപമുണ്ട്.
55 ഏക്കര്‍ വരുന്ന പാടശേഖരത്ത് 35 ഏക്കറിലായി പതിനാറോളം കര്‍ഷകര്‍ നെല്‍കൃഷി മുടങ്ങാതെ നടത്തിവരുന്നുണ്ട്. പാടത്തുകൂടി റോഡ് വന്നാല്‍ തങ്ങളുടെ കൃഷി മുടങ്ങുമെന്ന് കര്‍ഷകര്‍ പറയുന്നു. കൂടാതെ പാലാ നഗരസഭയിലും മുത്തോലി, കരൂര്‍ പഞ്ചായത്തുകളിലുമായി ആയിരത്തിഇരുനൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന എട്ട് കുടുവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും തടസപ്പെടും. പാടത്തിന് നടുവിലുടെ ഒഴുകുന്ന പുലിയന്നൂര്‍ തോടും അനുബന്ധ ജലസ്രോതസുകളെയും ആശ്രയിച്ചാണ് തദ്ദേശസ്ഥാപന ഫണ്ടും ഗുണഭോക്തൃവിഹതവും ഉള്‍പ്പെടെ കോടികള്‍ ചെലവഴിച്ച് ഈ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്. തോടും പാടവും നികത്തപ്പെടുന്നതോടെ ശ്രീകുരുംബക്കാവ്, നരിതുള്ളുംപാറ, പാറേക്കണ്ടം ഡബ്ല്യുഎസ്എസ്, ഊരാശല ജലവിതരണ പദ്ധതി, അരുണാബുരം കുടിവെള്ള പദ്ധതി, നെല്ലിയാനി ജലനിധി പദ്ധതി, കേരള ഗ്രാമീണ പമ്പാജലനിധി, ജീവന്‍ധാര ജലനിധി തുടങ്ങിയ കുടിവെള്ള പദ്ധതികള്‍ നിലക്കും. ഇക്കാര്യങ്ങള്‍ പരിശോധിച്ച് നിക്ഷിപ്ത താല്‍പ്പര്യം മുന്‍നിര്‍ത്തി നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പുതിയ റോഡിന് സങ്കേതിക അനുമതി നല്‍കുന്നത് തടയണമെന്നും കൃഷിക്കും ജലസ്‌ത്രോതസുകള്‍ക്കും ഭീഷണിയായ റോഡിന്റെ ഭരണാനുമതി റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."