HOME
DETAILS

കൈക്കൂലി കൊടുക്കാത്തതിനാല്‍ കുടുംബം പെരുവഴിയിലേക്ക്

  
backup
February 19 2017 | 06:02 AM

%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b4%bf%e0%b4%a8

 

തൊടുപുഴ: മൂന്നു വര്‍ഷം മുമ്പ് നിയമാനുസൃതം പണിതീര്‍ത്ത വീടിനും കെട്ടിടത്തിനും നമ്പര്‍ നല്‍കാത്ത നഗരസഭാ എന്‍ജിനിയറിങ്് വിഭാഗത്തിന്റെ നടപടി മൂലം ഗൃഹനാഥനും കുടുംബവും പെരുവഴിയിലേക്ക്. തൊടുപുഴയിലെ പൊതു പ്രവര്‍ത്തകനും പഴയ ബസ് സ്റ്റാന്‍ഡില്‍ ചായക്കട നടത്തിയിരുന്നയാളുമായ മാപ്ലശ്ശേരില്‍ എം.ജെ. സ്‌കറിയയാണ് കോഴ നല്‍കാത്തതിന്റെ പേരില്‍ ഉദ്യോഗസ്ഥ പീഡനത്തിനിരയാകുന്നത്. ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് നേതാക്കള്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് നഗരസഭയിലെ കെട്ടിടനിര്‍മാണ വിഭാഗത്തിലെ അഴിമതിക്കഥ സ്‌കറിയ വിവരിച്ചത്. നീതി തേടിയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് 22ന് 10 മണിക്ക് സ്‌കറിയയും കുടുംബാംഗങ്ങളും മുന്‍സിപ്പല്‍ ഓഫിസിന് മുന്‍പില്‍ സത്യഗ്രഹ സമരം നടത്തും.
മൂന്നു വര്‍ഷം മുമ്പ് തൊടുപുഴ ഭൂപണയ ബാങ്കില്‍ നിന്നും 60 ലക്ഷം രൂപ കടമെടുത്താണ് കോലാനി വെങ്ങല്ലൂര്‍ ബൈപാസില്‍ വ്യാപാര ആവശ്യത്തിനുളള കെട്ടിടവും അതിനോട് ചേര്‍ന്ന് വീടും നിര്‍മിച്ചത്. മുന്‍സിപ്പല്‍ അംഗീകാരത്തോടെ പണിതീര്‍ത്ത കെട്ടിടങ്ങള്‍ക്ക് ചോദിച്ച തുക കൈക്കൂലി കൊടുക്കാത്തതിനെത്തുടര്‍ന്ന് എല്ലാവിധ പരിശോധനകള്‍ക്കും നിയമോപദേശത്തിനും ശേഷം അനുവദിച്ച ഒക്കുപ്പെന്‍സിയും കെട്ടിടനമ്പറുകളും അകാരണമായി റദ്ദാക്കി. കെട്ടിട ഉടമയെ കേള്‍ക്കാതെയും നോട്ടീസ് നല്‍കാതെയും നിയമവിരുദ്ധമായിട്ടാണ് നമ്പര്‍ റദ്ദാക്കല്‍ നടത്തിയത്. ഇതിനായി ചില ഉദ്യോഗസ്ഥര്‍ വ്യാജമായി തയ്യാറാക്കിയ സ്‌കെച്ച് എം.ജെ. സ്‌കറിയയുടെ ഫയലില്‍ തിരുകി കയറ്റി. ഇതിനുപുറമെ ചില തല്പരകക്ഷികളില്‍ നിന്നും കള്ളപ്പരാതി എഴുതി വാങ്ങുകയും ചെയ്തു. ഇങ്ങനെ കൈക്കൂലി കൊടുക്കാത്തവര്‍ക്കെതിരേ കളളപ്പരാതി നല്‍കുന്ന ചിലര്‍ ഉദ്യോഗസ്ഥ ലോബിയുടെ സഹായികളായി മുന്‍സിപ്പല്‍ ഓഫിസ് കേന്ദ്രീകരിച്ചിട്ടുണ്ട്. ഇവര്‍ വഴിയാണ് കോഴ വാങ്ങി ഫയല്‍ ചലിക്കുന്നത്.
സ്‌കറിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ വിജിലന്‍സ് പൊലിസ് നാല് ജീവനക്കാരുടെ കൃത്യവിലോപം കണ്ടെത്തുകയും നടപടിയ്ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തു. അതോടൊപ്പം കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്‍കി വിശദീകരണം കേള്‍ക്കാതെ നിയമവിരുദ്ധമായി റദ്ദാക്കിയ കെട്ടിട നമ്പര്‍ പുനസ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഈ കാലതാമസം മൂലം 20 ലക്ഷം രൂപ സ്‌കറിയ പലിശ കൊടുക്കേണ്ടി വന്നു. രണ്ടു വര്‍ഷമായി കെട്ടിടം വാടകയ്ക്ക് കൊടുക്കാനും കഴിഞ്ഞിട്ടില്ല.
വിജിലന്‍സ് റിപ്പോര്‍ട്ടില്‍ നിന്നും രക്ഷനേടുന്നതിനായി ഉദ്യോഗസ്ഥര്‍ കൂടുതല്‍ സ്പഷ്ടീകരണത്തിനെന്ന പേരില്‍ ജില്ലാ കലക്ടറെയും ജില്ലാ സര്‍വെ സൂപ്രന്റിനെയും ഇതിന് ശേഷം ജില്ലാ സര്‍വെ ഡെപ്യൂട്ടി ഡയറക്ടറെയും സമീപിച്ചു. കലക്ടറുടെ നിര്‍ദേശാനുസരണം ജില്ലാ സര്‍വെ സൂപ്രന്റ് നടത്തിയ അന്വോഷണത്തിനുശേഷമുള്ള സ്‌കെച്ചും റിപ്പോര്‍ട്ടും വസ്തുവിലുള്ള എം.ജെ. സ്‌കറിയയുടെ ഉടമസ്ഥാവകാശവും അതിരുകളും അപേക്ഷയിലെ വിവരങ്ങളും പൂര്‍ണ്ണമായും ശരിവച്ചു. ജില്ലാ സര്‍വെ സൂപ്രന്റിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കെട്ടിട നമ്പര്‍ തിരികെ നല്‍കിക്കൊള്ളാമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ സി.എസ്. ഷിജു വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ എന്‍ജിനിയര്‍ വാക്കു പാലിക്കാന്‍ തയ്യാറായില്ല.
സൂചനാ സമരം കൊണ്ട് പ്രശ്‌നം പരിഹരിയ്ക്കപ്പെടുന്നില്ലെങ്കില്‍ അഴിമതിക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്ന കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍ പ്രചരണ ജാഥകളും മുന്‍സിപ്പല്‍ ഓഫീസിനു മുമ്പില്‍ അനിശ്ചിതകാല സമരവും ആരംഭിക്കാനുളള ഒരുക്കത്തിലാണ് ആന്റി കറപ്ഷന്‍ മൂവ്‌മെന്റ്.
നഗരസഭാ കെട്ടിട നിര്‍മ്മാണ വിഭാഗത്തില്‍ നിന്നും തിക്താനുഭവങ്ങളുണ്ടായിട്ടുളളവര്‍ ആന്റി കറപ്ഷന്‍ മൂവ്‌മെന്റുമായി ബന്ധപ്പെടണമെന്നും ഭാരവാഹികളായ എം.സി മാത്യു, പി.എം മാനുവല്‍, പി.ബി. രവീന്ദ്രനാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago