എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും: എന്‍ ജയരാജ് എം.എല്‍.എ
കാഞ്ഞിരപ്പള്ളി: നിയോജക മണ്ഡലത്തിലെ എല്ലാ വീടുകളിലും വൈദ്യുതിഎത്തിച്ച് സമ്പൂര്‍ണ വൈദ്യൂതികരണം നടപ്പാക്കുമെന്ന് എന്‍ ജയരാജ്
എം.എല്‍.എ. 43 ലക്ഷം രുപയാണു പദ്ധതിക്കു ചെലവ്. എം.എല്‍.എ ഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട്, വാഴൂര്‍, മണിമല പഞ്ചായത്തുകളുടെ വിഹിതം കെ.എസ്.ഇ.ബി ഫണ്ട് എന്നിവ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുക.പാലാ പൊന്‍കുന്നം റോഡില്‍ കെ.എസ്.ടി.പിയുടെ റോഡ് നിര്‍മാണത്തിനിടെ തകര്‍ന്ന വാട്ടര്‍ അതോറിട്ടിയുടെ പൈപ്പുകള്‍ നന്നാക്കാനും തുക അനുവദിച്ചു.എംഎല്‍എയുടെ ആവശ്യത്തെ തുടര്‍ന്നാണ് 40.5 ലക്ഷം രൂപ അനുവദിച്ചത്.
മാര്‍ച്ച് ആദ്യ ആഴ്ച പണി ആരംഭിക്കും.റോഡ് നിര്‍മാണത്തിനിടെ പൈപ്പ് ലൈന്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
ഇതോടൊപ്പം പൊന്‍കുന്നം ടൗണിലെയും കാഞ്ഞിരപ്പള്ളിയിലെയും ചിറക്കടവ് പഞ്ചായത്തിലെയും ജലവിതരണലൈനുകള് പുനസ്ഥാപിക്കും.കരിമ്പുക്കയം ജലവിതരണ പദ്ധതിയുടെ മൂന്ന് പമ്പിങ് മോട്ടോര്മാറ്റി സ്ഥാപിക്കും.
അപ്രോച്ച് റോഡ് പൂര്‍ത്തിയാക്കുന്നതോടെ കരിമ്പുക്കയം ചെക്ക്ഡാമിന്റെ നിര്‍മാണവും പൂര്‍ത്തിയാകുമെന്ന് എം.എല്‍.എ പറഞ്ഞു.
ചാമംപതാല്‍ തെക്കോത്ത് കവല പിഡബ്യുഡി റോഡ് ടാറിങ്ങിനായി 82 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."