HOME
DETAILS
MAL
നിയമസഭാ സമ്മേളനം ഫെബ്രുവരി 26 മുതല്‍
backup
February 14 2018 | 11:02 AM
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഫെബ്രുവരി 26 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.മൃഗസംരക്ഷണ വകുപ്പില്‍ പുതുതായി മുപ്പത്തിയഞ്ച് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനം.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങള്‍
ശമ്പളപരിഷ്കരണം
- കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലാ ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.
- കേരള ഹൈക്കോടതി ജീവനക്കാരുടെ പത്താം ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കാന്‍ തീരുമാനിച്ചു.
- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.
നിയമനങ്ങള്‍
ലേബര്‍ കമ്മീഷ്ണര്‍ ആയി എ. അലക്സാണ്ടറിനെ നിയമിക്കാന്‍ തീരുമാനിച്ചു. നിലവില്‍ ലേബര്‍ കമ്മീഷ്ണറായ കെ. ബിജുവിനെ വ്യവസായവകുപ്പ് ഡയറക്റ്ററായി നിയമിക്കും. നിലവില്‍ വ്യവസായഡയറക്റ്ററായ കെ.എന്‍. സതീഷിനെ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായി നിയമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."