അഞ്ച് സ്ഫോടനങ്ങളില്‍ ഉള്‍പ്പെട്ട തീവ്രവാദിയെ പിടികൂടിയെന്ന് പൊലിസ്
ന്യൂഡല്‍ഹി: അഞ്ച് സ്ഫോടനങ്ങളില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദിയെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലിസ്. ജുനൈദ് എന്ന അസീസ് ഖാനാണ് ഡല്‍ഹി പൊലിസിന്റെ അറസ്റ്റിലായത്.
''ബോംബ് നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ളവനും സ്ഫോടനം നടത്തുന്നതില്‍ പങ്കാളിയുമാണ് പിടിയിലായത്. ബട്ടാല ഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആതിഫ് അമീനുമൊത്താണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. 2007 യു.പി സ്ഫോടനം, 2008 ജയ്പൂര്‍ സ്ഫോടന പരമ്പര, 2008 അഹമ്മദാബാദ് സ്ഫോടനം എന്നിവയില്‍ വാണ്ടഡ് ലിസ്റ്റില്‍പ്പെട്ട ഇയാള്‍ ബട്ടാള ഹൗസ് ഏറ്റുമുട്ടലിനെ രക്ഷപ്പെട്ടതാണ്''- ഡല്‍ഹി ഡി.സി.പി പ്രമോദ് സിങ് കുഷ്വാഹ പറഞ്ഞു.
അസീസ് ഖാന് ഉള്‍പ്പെട്ട ബോംബ് സ്ഫോടനങ്ങളില്പ്പെട്ട് ഏകദേശം 165 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. 15 ലക്ഷം രൂപ തലയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ഇയാളെ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."