കരുനാഗപ്പള്ളിയില്‍ ഡി.വൈ.എഫ്.ഐ- സി.പി.ഐ സംഘര്‍ഷം
കരുനാഗപ്പള്ളി: കുലശേഖരപുരത്ത് ഡി.വൈ.എഫ്.ഐ- സി.പി.ഐ സംഘര്‍ഷം. സംഘര്‍ഷത്തേ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ആദിനാട് വടക്ക് മാമ്പറ്റ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധച്ച് നടന്ന കെട്ട് കാള ഘോഷയാത്രയുടെ മറവിലാണ് ഇരു പാര്‍ട്ടികളിലും പെട്ട പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്.ഐ മാമ്പറ്റ യൂണിറ്റ് ജോയിന്റ് സെക്രട്ടറി വെളുത്തേരികിഴക്കതില്‍ സുജിത്ത് (24), സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗം വിശ്വാന്‍ഭരനുമാണ് പരുക്കേറ്റത്. ഇരുവരെയും കരുനാഗപ്പള്ളി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം അറിഞ്ഞ് ഇരുവിഭാഗത്തിലുംപ്പെട്ട പാര്‍ട്ടി നോതക്കളും പ്രവര്‍ത്തകരും താലൂക്ക് ആശുപത്രിയില്‍ തടിച്ച് കൂടി. വിവരം അറിഞ്ഞ് കരുനാഗപ്പള്ളിയില്‍ നിന്ന് പൊലിസ് സംഘം എത്തി സ്ഥതിഗതികള്‍ നിയന്ത്രിച്ചു. വിശ്വംഭരനെ മര്‍ദിച്ചത് കാണിച്ച് കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്‍കി.
ഇതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ സുജിത്തിനെ പൊലിസ് അറസ്റ്റ് ചെയ്തു സ്റ്റേഷനില്‍ കൊണ്ടുവന്നു പൊലിസ് മര്‍ദിച്ചതായി ആരോപണവും ഉയരുന്നു. ഇത് സംബന്ധിച്ച് ഡി.വൈ.എഫ്.ഐ നേതാവ് ഉന്നതങ്ങളില്‍ പരാതി സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. സംഭവം വിവാദമായതോടെ ഇരുവിഭാഗത്തിലേയും ഉന്നതന്മാര്‍ ഇടപ്പെട്ട് കേസ്സ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."