നടിയെ തട്ടിക്കൊണ്ടുപോയ സംഭവം: മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു
കൊച്ചി: ചലചിത്ര നടിയെ തട്ടികൊണ്ട് പോയി ശാരീരികമായി ഉപദ്രവിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞവരില്‍ മനു, ബിജീഷ്, മണികണ്ഠന്, വടിവാള്‍ സലിം, പ്രദീപ് എന്നിവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്. ഏഴംഗ സംഘമാണ് കൃത്യം നടത്തിയത്. ഇതില്‍ ആറുപേരുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. തമ്മനത്തെ ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണ് ഇവരെന്നാണ് പൊലിസ് പറയുന്നത്.
അതിനിടെ, നടി സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്ന പ്രതികളുടെ ടെംമ്പോ ട്രാവലര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തമ്മനം-പുല്ലേപടി റോഡില്‍ നിന്നാണ് വാഹനം പൊലിസ കണ്ടെത്തിയത്. വാഹനത്തില്‍ ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തുകയാണ്. വഹനത്തില്‍ പ്രതികളുപയോഗിച്ചതെന്ന് കരുതുന്ന വസ്ത്രങ്ങളും ലഭിച്ചിട്ടുണ്ട്.
കോയമ്പത്തൂരിലെ രഹസ്യകേന്ദ്രത്തില്‍ നിന്നുമാണ് പ്രതികളായ സലീമിനെയും പ്രദീപിനെയും ആലുവ എസ്.പിയുടെ നേതൃത്ത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ അമ്പലപ്പുഴ സ്വദേശികളായ ഇവരെ ആലുവ സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. കേസില്‍ പ്രതിയായ ഡ്രൈവര്‍ ചാലക്കുടി കൊരട്ടി തിരുമുടിക്കുന്ന് പൗവത്തിശേരി വീട്ടില്‍ മാര്ട്ടിന് ആന്റണിയെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പള്‍സര്‍ സുനി മനു, ബിജീഷ്, മണികണ്ഠന് എന്നിവരാണ് പിടിയിലാകാനുള്ളത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."