HOME
DETAILS

ജനാദ്രിയ ഫെസ്റ്റ്: വ്യാപരരംഗത്ത് കൂടുതല്‍ നിക്ഷേപാവസര നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് ഇന്ത്യയും സഊദിയും

  
backup
February 14 2018 | 17:02 PM

6554645641231654

ജിദ്ദ: ജനാദ്രിയ ഉത്സവത്തോടനുബന്ധിച്ച് റിയാദ് ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്ന 'ഇന്ത്യ- സഊദി സാമ്പത്തിക സഹകരണവും നിക്ഷേപ അവസരങ്ങളും' എന്ന സെമിനാര്‍ ഉഭയകക്ഷി സഹകരണത്തില്‍ ഇരുരാജ്യങ്ങളുടെയും ദൃഢനിശ്ചയവും മാര്‍ഗ്ഗരേഖകളും അനാവരണം ചെയ്യുന്നതായി. ഇരു രാജ്യങ്ങളുടെയും സര്‍വ്വതോമുഖമായ വളര്‍ച്ചയായിരിക്കും ഇതിലൂടെ കരഗതമാവുകയെന്ന് സെമിനാറില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.

മികച്ച കര, വ്യോമ, നാവിക ഗതാഗതം, മാനവശേഷി, സുലഭമായ സാങ്കേതിക വിദ്യകള്‍, ബാങ്കിങ് നെറ്റ്‌വര്‍ക്ക്, ഉപഭോക്തൃ ചക്രവാളം തുടങ്ങിയവ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടെങ്കിലും. ഉഭയകക്ഷി വ്യാപാരത്തിനും പങ്കാളിത്ത നിക്ഷേപങ്ങള്‍ക്കും വേണ്ടി അവ ഇനിയും വേണ്ടവിധം ചൂഷണം ചെയ്യേണ്ടിയിരിക്കുന്നു പൊതു നിരീക്ഷണമാണ് സെമിനാര്‍ മുന്നോട്ടുവച്ചത്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി മുന്‍ സെക്രട്ടറി ജനറല്‍ ആല്‍വിന്‍ ദീദാര്‍ സിംഗ് സെമിനാറില്‍ സംസാരിച്ചു. സാമ്പത്തിക വൈവിധ്യവല്‍കരണം ലക്ഷ്യമാക്കി സഊദി ആവിഷ്‌കരിച്ച 'വിഷന്‍ 2030' പ്രകാരം നിക്ഷേപ, വ്യാപാര സാധ്യതകളാണ് സഊദിയില്‍ ഉണ്ടായിട്ടുള്ളത്.

എന്നാല്‍, ഇത് ഇന്ത്യ- സഊദി സംരംഭങ്ങള്‍ക്ക് എത്രത്തോളം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തണമെന്ന് സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു. സഊദിയില്‍ പ്രഖ്യാപനം നടന്നു കഴിഞ്ഞ അത്യാധുനിക 'നിയോം' നഗര പദ്ധതി ഒരു ഉദാഹരണമായി പ്രസംഗകര്‍ ചൂണ്ടിക്കാട്ടി.

സഊദിയുടെ കൂടുതല്‍ നിക്ഷേപത്തിനും വ്യാപാര പങ്കാളിത്തത്തിനും വേണ്ടി ഇന്ത്യയിലെയും സഊദിയിലെയും വ്യാപാര വ്യവസായ മേഖലയിലെ കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങണമെന്നും അഭിപ്രായം ഉയര്‍ന്നു. ഇരു രാജ്യങ്ങളിലെയും ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രികളും സഊദിയില്‍ പ്രവര്‍ത്തിക്കുന്ന സിബിന്‍ (സഊദി ഇന്ത്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്ക്) പോലുള്ള വേദികളും ഇതിനായി ശുഷ്‌കാന്തിയോടെ രംഗത്തു വരണമെന്നും നിര്‍ദേശമുണ്ടായി.

ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. കണ്‍സ്ട്രക്ഷന്‍, കണ്‍സള്‍ട്ടന്‍സി, ടെക്‌നോളജി, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ രംഗങ്ങളില്‍ പൂര്‍ണമായ ഉടമസ്ഥതയില്‍ നിരവധി ഇന്ത്യന്‍ കമ്പനികളാണ് സഊദിയില്‍ ഇതിനകം പ്രവര്‍ത്തിക്കുന്നതെന്ന് അംബാസഡര്‍ ചൂണ്ടിക്കാട്ടി.

മികച്ച നിക്ഷേപ, വ്യാപാര സൗകര്യങ്ങളുമാണ് ഇന്ത്യയിലുള്ളത്. മൂലധന നിക്ഷേപത്തിനാണ് ബന്ധപ്പെട്ടവര്‍ കൂടുതലായി അവസരം ഒരുക്കേണ്ടത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാര സന്ദര്‍ശനങ്ങളും പ്രദര്‍ശനങ്ങളും നിരവധി നടക്കുന്നതായും എന്നാല്‍ അവയുടെ ലക്ഷ്യസാക്ഷാത്കരണത്തിനായി തുടര്‍ച്ചയായ നടപടികള്‍ കൂടുതലായി ഉണ്ടാകണമെന്നും സെമിനാര്‍ താല്‍പര്യപ്പെട്ടു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്ദൂർ ലൈൻമാനാകും  ഐ.ടി.ഐക്കാർ എൻജിനീയറും; യോഗ്യതയില്ലാത്തവർക്ക് സ്ഥാനക്കയറ്റം- അപകടം വർധിക്കുന്നതായി വിലയിരുത്തൽ

Kerala
  •  3 days ago
No Image

കുവൈത്ത് e-Visa service നിര്‍ത്തി, 53 രാജ്യങ്ങളില്‍നിന്നുള്ളവരെ ബാധിക്കും; Full List

Kuwait
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago