കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കുഞ്ഞാലിക്കുട്ടി
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ വധവുമായി ബന്ധപ്പെട്ടു സി.ബി.ഐ സമഗ്രാന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ആവശ്യപ്പെട്ടു.
അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ അന്വേഷണ സംഘം ഇക്കാര്യം ഗൗരവത്തില്‍ എടുക്കണം. ഇതുമായി ബന്ധപ്പെട്ട് അബ്ദുല്ല മൗലവിയുടെ കുടുംബത്തിന് മുസ്ലിം ലീഗിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകും. സി.എം. അബ്ദുല്ല മൗലവി ഒരിക്കലും അന്വേഷണം സംഘം പറയുന്ന രീതിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ തയാറാകില്ല.
അത്തരം ചിന്തകള്‍ കടന്നുകൂടുന്ന മനസ്കതയല്ല മത പണ്ഡിതര്‍ക്ക് ഉള്ളതെന്നും അന്വേഷണം സംഘം മനസിലാക്കണം.
പുതിയ വെളിപ്പെടുത്തലുകള്‍ അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്ന് ഒന്ന് കൂടി സമൂഹത്തിന് മുന്നില്‍ ബോധ്യപ്പെടുത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."