കുളത്തില്‍ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്നു പെണ്‍കുട്ടികള്‍
കാസര്‍കോട്: വീടിനു സമീപത്തെ കുളത്തില്‍ കുളിക്കുന്നതിനിടെയായിരുന്നു എന്മകജെ ആഡ്യനടുക്ക കൊമ്പരടുക്കയില് ഹാഷിം-സുഹ്റ ദമ്പതികളുടെ മക്കളായ ഫാത്തിമത്ത് ഫസീല, ഫിദ, സുഹറയുടെ സഹോദരി പുത്രി മുംതാസ് എന്നിവര്‍ മരിച്ചത്. വൈകുന്നേരം മൂന്നോടെ കളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണു കുട്ടികള്‍ വീട്ടില്‍ നിന്നുമിറങ്ങിയത്. വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള കാടുപിടിച്ച സ്ഥലത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയ ഇവര്‍ കാലു തെന്നി കുളത്തില്‍ വീണതാണു മരണ കാരണമെന്നു സംശയിക്കുന്നു. മരിച്ച മുംതാസിന്റെ സഹോദരി ഫസ്നയാണു മറ്റുള്ളവര്‍ കുളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് അരകിലോ മീറ്ററോളം ഓടി വീട്ടില്‍ വിവരമറിയിച്ചത്. സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ നാട്ടുകാരെ വിവരമറിയിച്ച് നാട്ടുകാര്‍ ഒന്നടങ്കം കുളത്തിന് കരയിലെത്തി തിരച്ചില്‍ നടത്തി ഇവരെ പുറത്തെടുക്കുമ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു.
വിവരമറിഞ്ഞ് ജില്ലാ കലക്ടര്‍ കെ ജീവന് ബാബു, ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍, മറ്റു ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരും മൃതദേഹം സൂക്ഷിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."