പലനാള്‍ 'കള്ളന് പിടിയില്‍'
തൃക്കരിപ്പൂര്‍: കോഴിയേയും ആടി നേടിയും കൊന്ന് തിന്ന് ഏറെ കാലമായി നാട്ടുകാര്‍ക്ക് തലവേദനയായി മാറിയ വമ്പന്‍ കാട്ടു പൂച്ച 'പിടിയിലായി'. കോഴിയെ പിടിക്കാന്‍ കൂട്ടില്‍ കയറി ഒടുവില്‍ പുറത്തിറങ്ങാന്‍ പറ്റാതെ കെണിയില്പെടുകയായിരുന്നുയ തൃക്കരിപ്പൂര്‍ മൃഗാശുപത്രിക്ക് സമീപത്തെ കെ.പി മുഹമ്മദ് ഹാജിയുടെ വിട്ടീലെ കോഴിക്കൂട്ടിലാണ് കാട്ടുപൂച്ച അകപ്പെട്ടത്.ആദ്യം മെത്തി കണ്ടവര്‍ പുലിയെന്ന് കരുതി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ പിന്നെ ഇവിടേക്ക് ജന പ്രവാഹമായിരുന്നു. കൂട്ടില്‍ നുഴഞ്ഞ് കയറിയത് ഭീമന് കാട്ടുപൂച്ചയാണ് എന്ന് തിരിച്ചറിഞ്ഞത് പിന്നീട് വിദഗ്ധര്‍ പരിശോധിച്ചതിന് ശേഷമാണ്.
രാവിലെ തന്നെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പ് അധികൃതര്‍ എത്തിയെങ്കിലും കൂട്ടിലെ പൂച്ചയെ ചാക്കിട്ട് പിടിക്കാന്‍ നന്നേ വിയര്‍ക്കേണ്ടി വന്നു. ഏകദേശം മൂന്നിടയോളം നീളവും പതിനഞ്ച് കിലോഗ്രാം ഭാരവുമുള്ള കാട്ടുപൂച്ചയാണു കൂട്ടില്‍ പ്പെട്ടത്. ഭീമനടി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ വി.വി ശശി മോഹന്‍, കെ അഷ്റഫ്, കെ വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് കാട്ടൂ പൂച്ചയെ കൂട്ടില്‍ നിന്നു പുറത്തെടുത്തത്.പിന്നീട് ഇതിനെ ഉള്‍ക്കാട്ടില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."