എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് പാര്‍ലമെന്റിന് അന്തിമരൂപമായി
കോഴിക്കോട്: 'നേരിനൊപ്പം ഒത്തുചേരാം' എന്ന സന്ദേശവുമായി നടത്തിവന്ന എസ്. കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാംപയിനിന് സമാപനം കുറിച്ച് ഫെബ്രുവരി 17,18,19 തിയതികളില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാംപസില്‍ നടക്കുന്ന ലീഡേഴ്‌സ് പാര്‍ലമെന്റിന് അന്തിമരൂപമായി.
17 ന് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന നാഷനല്‍ ഡെലിഗേറ്റ്‌സ് ഇജ്‌ലാസില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിക്കും. ദേശീയ തലത്തില്‍ സംഘടന നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ ഏകീകരണം, വരുംകാല പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കല്‍ തുടങ്ങിയവ നടക്കും. പരിപാടി സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും
18 ന് നടക്കുന്ന സ്റ്റേറ്റ് ലീഡേഴ്‌സ് പാര്‍ലമെന്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശനം. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ നിലവില്‍ വന്ന ശാഖ, ക്ലസ്റ്റര്‍, മേഖല, ജില്ലാ കമ്മറ്റികളില്‍ നിന്നുള്ള അയ്യായിരം പ്രതിനിധികള്‍ സംബന്ധിക്കും. പരിപാടി രാവിലെ 9.30 ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഓണംപിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷനാകും. ബഹ്‌റൈന്‍ സമസ്ത കേരള സുന്നി ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ്.വി മുഹമ്മദ് അലി, അശ്‌റഫ് കടക്കല്‍, സത്താര്‍ പന്തലൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. യു.ഷാഫി ഹാജി പ്രഭാഷണം നടത്തും. വൈകിട്ട് 7 ന് നടക്കുന്ന കൗണ്‍സിലേഴ്‌സ് പാര്‍ലമെന്റ് സമസ്ത മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം, അവലോകനം, ചര്‍ച്ച എന്നിവ നടക്കും.
19ന് തിങ്കളാഴ്ച രാവിലെ 9.30ന് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതുതായി നിലവില്‍ വന്ന സംസ്ഥാന കൗണ്‍സില്‍ മീറ്റ് നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ലീഡര്‍ഷിപ്പ് ട്രെയിനിങ് നടക്കും.
ഉച്ചക്ക് 2 മണിക്ക് നടക്കുന്ന തലമുറ സംഗമം മുസ്തഫ മുണ്ടുപാറയുടെ അധ്യക്ഷതയില്‍ സുന്നി യുവജനസംഘം ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. എ.എം പരീത് എറണാകുളം, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഒ.കെ.എം കുട്ടി ഉമരി, ഡോ.നാട്ടിക മുഹമ്മദലി, അബ്ദുറസാഖ് ബുസ്താനി, സലിം എടക്കര, എം പി കടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് 3.30 ന് പുതിയ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിന് സമിതി കണ്‍വീനര്‍ പി.കെ ഷാഹുല്‍ ഹമീദ് മേല്‍മുറി നേതൃത്വം നല്‍കും. 2018- 2020 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയാണ് നിലവില്‍ വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."