കൊണ്ടോട്ടി നഗരസഭയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു
കൊണ്ടോട്ടി: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ കൊണ്ടോട്ടി നഗരസഭയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. നഗരസഭയില്‍ നിന്ന് സ്ഥലം മാറിപോകുന്ന ജീവനക്കാര്‍ക്ക് പകരം പുതിയ നിയമനം നല്‍കാത്തതാണ് വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്നവരെ വലക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ പദ്ധതിപ്രവര്‍ത്തനത്തെ വരെ പ്രശ്‌നം ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് കാലങ്ങള്‍ക്കിടെ എട്ടുപേരെയാണ് നഗരസഭയില്‍ നിന്ന് സ്ഥലംമാറ്റിയിരിക്കുന്നത്്. പകരം നിയമിച്ചത് മൂന്ന് പേരെ മാത്രമാണ്. ഇതില്‍ ഒരാള്‍ അവധിയിലും പ്രവേശിച്ചിരുന്നു. സെക്രട്ടറി, അക്കൗണ്ടന്റ്, ഹെഡ് ക്ലര്‍ക്ക്, പ്ലാന്‍ ക്ലര്‍ക്ക്, രണ്ട് യു.ഡി ക്ലാര്‍ക്ക്, കെട്ടിടവിഭാഗത്തിലെ ക്ലാര്‍ക്ക്, ഓഫിസ് അസി. എന്നിവരെയാണ് നഗരസഭയില്‍ നിന്ന് സ്ഥലംമാറ്റിയിരിക്കുന്നത്. പകരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, റവന്യു ഇന്‍സ്‌പെക്ടര്‍, ഒരു യു.ഡി ക്ലര്‍ക്ക് എന്നിവരെയാണ് നിയമിച്ചിരിക്കുന്നത്.
ജീവനക്കാരുടെ കുറവ് നഗരസഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ചതിനാല്‍ വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അധ്യക്ഷന്‍ ഡെപ്യൂട്ടി ഡയറക്ടറെ ഓഫിസില്‍ എത്തിയെങ്കിലും കാണാനായില്ല. കോഴിക്കോട് ജില്ലയുടെ കൂടി ചുമതലയുള്ളതിനാല്‍ ഡി.ഡി.പി ഇല്ലായിരുന്നു. പ്രശ്‌നം നഗരസഭ കൗണ്‍സില്‍ യോഗത്തിലും ചര്‍ച്ചയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."