HOME
DETAILS
MAL
കൂട്ടിലങ്ങാടി പഞ്ചായത്ത് ഓഫിസിലേക്കു മാര്‍ച്ച് നടത്തി
backup
February 19 2017 | 07:02 AM
കൂട്ടിലങ്ങാടി: വിവിധ ആവശ്യങ്ങളുന്നയിച്ച് പഞ്ചായത്ത് ഓഫിസിലേക്കു മുസ്ലിം ലീഗ് കൂട്ടിലങ്ങാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. പഞ്ചായത്തിലെ യു.ഡി.എഫ് വാര്‍ഡുകളോടുള്ള ജനകീയ മുന്നണി ഭരണ സമിതിയുടെ വിവേചന നിലപാടു തിരുത്തുക, അധികൃതരുടെ അശ്രദ്ധ കാരണം ലഭിക്കാതെ പോയ പെന്‍ഷനുകള്‍ ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്. തുടര്‍ന്നു നടന്ന ധര്‍ണ മുസ്ലിം ലീഗ് മങ്കട മണ്ഡലം പ്രസിഡന്റ് പാലോളി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
എന്‍.കെ അഹമ്മദ് അശ്റഫ് അധ്യക്ഷനായി. അഡ്വ. ടി കുഞ്ഞാലി, എന്‍.കെ ഹുസൈന്, പി ഉസ്മാന്, എന്‍.കെ അശ്കര്‍, ടി.പി ഹാരിസ്, കുരിക്കള്‍ മുനീര്‍, , വി.പി മാനു, സി.എച്ച് അലവിക്കുട്ടി, കെ ഹക്കീം, പി.കെ ഉമ്മര്‍, കെ.പി സൈഫുദ്ദീന്, ജാഫര്‍ വെള്ളേക്കാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."