രാഷ്ട്രീയത്തിനായി അഭിനയം പൂര്‍ണമായി നിര്‍ത്തുന്നതായി കമല്ഹാസന്
ചെന്നൈ: സിനിമാ അഭിനയം പൂര്‍ണമായി നിര്‍ത്താന്‍ തീരുമനിച്ചതായി കമല്‍ ഹാസന്. പൂര്‍ണ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുവേണ്ടി ഇനി സനിമയില്‍ അഭിനയിക്കില്ലെന്നാണ് അദ്ദേഹം അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടന്ന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരും പ്രവര്‍ത്തനവും സംബന്ധിച്ച പ്രഖ്യാപനം നടത്താനിരിക്കെയാണ് സിനിമാ അഭിനയം നിര്‍ത്തുന്നതായി അറിയിച്ചത്.
രണ്ട് ചിത്രങ്ങള്‍ പുറത്തുവരാനുണ്ട്. അതിനു ശേഷം മറ്റ് ചിത്രങ്ങളൊന്നും ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ രാഷ്ട്രീയത്തില്‍ വരുന്നതിന് പിന്നില്‍ 10 ലക്ഷത്തിലധികം പ്രവര്‍ത്തകരുടെ പിന്തുണ തനിക്ക് നേടാനായി എന്നത് തിരിച്ചറിഞ്ഞിട്ടാണ്. തന്റെ സാമൂഹിക പ്രവര്‍ത്തനത്തിന് പിന്തുണ നല്കുന്ന ഇവരിലൂടെ കൂടുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പിയുമായി ഐക്യപ്പെടാന്‍ ഉദ്ദേശമില്ലെന്ന് കമല്‍ ഹാസന് പറഞ്ഞു. വൈവിധ്യം നിറഞ്ഞ ഈ രാജ്യത്ത് തനിക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്നതാണ് താന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
താനൊരു ഹിന്ദു വിരോധിയല്ല. എന്നാല്‍ ഹിന്ദുത്വത്തിനുവേണ്ടി തീവ്രമായ പ്രവര്‍ത്തനം നടത്തുന്നത് രാജ്യപുരോഗതിക്ക് ഗുണകരമാകില്ലെന്ന് വിശ്വസിക്കുന്നുണ്ട്.
രജനികാന്തുമായി യോജിച്ച് പ്രവര്‍ത്തിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹം ബി.ജെ.പിയുമായി യോജിക്കുകയാണെങ്കില്‍ ആ ബന്ധത്തിലേക്ക് വരാന്‍ തനിക്ക് താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."