HOME
DETAILS

തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ല

  
backup
February 19 2017 | 07:02 AM

%e0%b4%a4%e0%b5%80-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3-%e0%b4%b5%e0%b4%bf%e0%b4%a7%e0%b5%87%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

 


നിലമ്പൂര്‍: എടവണ്ണ റെയ്ഞ്ചിലെ എടക്കോട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ വെണ്ണേക്കോട് മലവാരത്തിലെ മൂവായിരം വനമേഖല കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടുതീയില്‍ കത്തിയമരുകയാണ്. പതിനാലാം ബ്ലോക്കിന് സമീപം മാണിക്കന്‍മുടിക്ക് താഴെ മണ്ണാത്തിപ്പാറയിലാണ് വ്യാപകമായി കാട്ടുതീ പടര്‍ന്ന് പിടിച്ചത്. അളക്കല്‍ ഭാഗത്തും കാട്ടുതീ പടരുകയാണ്.
പ്രധാന വനമേഖലകളില്‍ ഒന്നായ മൂവായിരം വനമേഖലയില്‍ മുളകളും എരംകോലുകളും വ്യാപകമായി കാട്ടുതീയില്‍ കത്തിയമര്‍ന്നു. പുല്‍മേടുകളും കാട്ടുതീ നക്കിതുടച്ചു. ആദിവാസി വനസംരക്ഷണ സമിതി വനംവകുപ്പുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനാല്‍ ഈ മേഖലയില്‍ കാട്ടുതീ തടയുന്നതിന് നിലവില്‍ യാതൊരുസംവിധാനവുമില്ല.
കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള പെരുവമ്പാടം ഒപിയിലാണ് വനപാലകരുള്ളത്. അതിനാല്‍ തന്നെ തീയണക്കാന്‍ എത്തുക ഏറെ പ്രയാസകരമാണ്. മുന്‍ കാലങ്ങളില്‍ ആവശ്യത്തിന് ഫയര്‍ വാച്ചര്‍മാരുണ്ടായിരുന്നെങ്കിലും ഇക്കുറി ഇത് നാമമാത്രമാണ്. നിലമ്പൂര്‍ കാടുകളില്‍ മുന്‍പെങ്ങുമില്ലാത്തവിധം കാട്ടുതീ പടര്‍ന്ന് പിടിക്കുകയാണ്. വനംവകുപ്പിന് കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ട അവസ്ഥയാണ്. വരും മാസങ്ങളില്‍ വേനല്‍ കൂടുതല്‍ കടുക്കുന്ന സാഹചര്യത്തില്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുകളുണ്ടായില്ലെങ്കില്‍ വനം ഒന്നാകെ കാട്ടുതീ വിഴുങ്ങുന്ന അവസ്ഥയാണുണ്ടാകുക. വനാതിര്‍ത്തികളില്‍ ഭൂമിയുള്ള കര്‍ഷകകുടുംബങ്ങളും കാട്ടുതീ ഭീഷണിയിലാണ്. ഉള്‍വനത്തില്‍ തീ പടര്‍ന്നതോടെ വന്യമൃഗങ്ങളും സ്വയരക്ഷാര്‍ത്ഥം ജനവാസകേന്ദ്രങ്ങളിലേക്കെത്തുകയാണ്. നാട്ടുകാര്‍ വിവരമറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago