യു.ഡി.എഫ് മേഖലാ ജാഥക്ക് ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്പ്
പട്ടാമ്പി: 'അരിയില്ല, പണമില്ല, പണിയില്ല, വെള്ളവുമില്ല' മുദ്രാവാക്യവുമായി ഡോ. എം.കെ മുനീര്‍ എം.എല്‍.എ നയിക്കുന്ന യു.ഡി.എഫ് മേഖലാ ജാഥക്ക് ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്പ്. ജില്ലാ അതിര്‍ത്തിയായ നീലിയാട് വഴിയാണ് ആദ്യ സ്വീകരണ കേന്ദ്രമായ തൃത്താല മണ്ഡലത്തിലെ കൂനംമൂച്ചിയിലെത്തിയത്. ജനകീയ ആവശ്യത്തെ നെഞ്ചേറ്റിയ ജാഥാനായകനെയും ഉപനായകരെയും ആരവങ്ങള്‍ മുഴക്കി സ്വീകരിച്ചു. നിളാതീരം ജനകീയ മുന്നേറ്റത്തിന്റെ വേദിയായി മാറുകയായിരുന്നു.
പട്ടാമ്പി മണ്ഡലത്തിലെ സ്വീകരണ സമ്മേളനം കൊപ്പം സെന്ററിലായിരുന്നു സജ്ജീകരിച്ചിരുന്നത്. ഭാരതപ്പുഴ തീരത്തു നിന്ന് സ്വീകരണ കേന്ദ്രത്തിലേക്ക് പാര്‍ട്ടിപ്രവര്‍ത്തകര്‍ ജാഥയെ അനുഗമിച്ചു. കൊപ്പത്ത് നടന്ന സ്വീകരണ സമ്മേളനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ വി.എം മുഹമ്മദലി അധ്യക്ഷനായി. കണ്‍വീനര്‍ കമ്മുക്കുട്ടി എടത്തോള്‍, വൈസ് ക്യാപ്റ്റന്‍മാരായ കെ.പി കുഞ്ഞിക്കണ്ണന്‍, സി.എന്‍ വിജയകൃഷ്ണന്‍, എന്‍. സുബ്രഹ്മണ്യന്‍, സി. മോയിന്‍കുട്ടി, പി.ഡി കാര്‍ത്തികേയന്‍, വി. കുഞ്ഞാലി, ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍, എ. രാമസ്വാമി, സി.എ.എം.എ കരീം, സി.പി മുഹമ്മദ്, സി. ചന്ദ്രന്‍, കളത്തില്‍ അബ്ദുല്ല, മരക്കാര്‍ മാരായമംഗലം, കെ.എസ്.ബി.എ തങ്ങള്‍, എം.എ സമദ്, എന്‍.പി മരക്കാര്‍, കെ.ടി.എ ജബ്ബാര്‍, പി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പി. സതീശ്, എ.കെ.എം അബ്ദുറഹ്മാന്‍, കെ.പി വാപ്പുട്ടി, സി.എ സാജിത് പ്രസംഗിച്ചു.
സി.എ റാസി, വി.എം മുസ്തഫ, കെ.എ റഷീദ്, കെ.കെ.എ അസീസ്, എ.പി രാമദാസ് മാസ്റ്റര്‍, കെ.പി.എ റസാഖ്, വി. അബൂബക്കര്‍, കെ.എം മുഹമ്മദ്, ടി. കുഞ്ഞാപ്പ ഹാജി, ഇ.ടി ഉമ്മര്‍, വി.പി ഫാറൂഖ് മാസ്റ്റര്‍, അസീസ് ചെറുകോട്, വി.എം അബു ഹാജി, അഡ്വ. മുഹമ്മദലി, എം.ടി.എ വഹാബ്, എ.കെ.എം ഹനീഫ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."