ഒരു വീട്ടില്‍ ഒരു വിധവ' പദ്ധതിയാണ് കേരളത്തില്‍ പിണറായി നടപ്പിലാക്കുന്നതെന്ന് എം.കെ മുനീര്‍
ആനക്കര: 'ഒരു വീട്ടില്‍ ഒരു വിധവ' പദ്ധതിയാണ് കേരളത്തില്‍ പിണറായി നടപ്പിലാക്കുന്നതെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ. യു.ഡി.എഫ് മേഖലാ ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയായ തണ്ണീര്‍ക്കോട്ട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം. മുഖ്യമന്ത്രി പൊലിസ് ഗുണ്ടകള്‍ക്ക് മുന്നില്‍ നമിക്കുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഗുണ്ടയാവുകയാണ്. സി.പി.എമ്മിനെ വിമര്‍ശിക്കേണ്ട ബാധ്യത ഘടകകക്ഷിയായ സി.പി.ഐ തന്നെ ഏറ്റടുത്തിരിക്കുകയാണ് അതിന്റെ പൂര്‍ണ ചുമതല കാനം രാജേന്ദ്രനാണെന്നും മുനീര്‍ പറഞ്ഞു.
ഷോഫി പറമ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.ടി സെയ്തലവി അധ്യക്ഷനായി. ജാഥ അംഗങ്ങളായ വിജയകൃഷ്ണന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, സി. മോയിന്‍കുട്ടി, എം.സി സബാസ്റ്റ്യന്‍, വി. കുഞ്ഞാലി, പി.ഡി കാര്‍ത്തികേയന്‍, എം. സുബ്രഹ്മണ്യന്‍ എന്നിവരും വി.ടി ബല്‍റാം എം.എല്‍.എ, വി.കെ ശ്രീകണ്ഠന്‍, സി.വി ബാലചന്ദ്രന്‍, സി.എ.എം.എ കരീം, മരക്കാര്‍ മാരായമംഗലം, മുന്‍ എം.പി വി.എസ് വിജയരാഘവന്‍, എ. രാമസ്വാമി, എസ്.എം.കെ തങ്ങള്‍, സി. ചന്ദ്രന്‍, കളത്തില്‍ അബ്ദുല്ല, പി.എം കുരുവിള, ഐസക് ജോണ്‍ വേട്ടൂരാന്‍, കെ. മുഹമ്മദ്, കെ.പി മുഹമ്മദ്, വി.വി പ്രകാശന്‍, പി.ടി അജയ്‌മോഹന്‍, മാധവദാസ്, പി. ബാലന്‍, പി. ബാലകൃഷ്ണന്‍, ബാബു നാസര്‍, പി.വി മുഹമ്മദാലി, പി.എ വാഹിദ്, സി.എച്ച് ഷൗക്കത്തലി, പി.എം ജസീര്‍ മുണ്ടോട്ട്, ഒ. ഫാറൂഖ്, പി. സുനില്‍കുമാര്‍, സി.എം അലി, അലി കുമരനല്ലൂര്‍, പി.ഇ.എ സലാം, യു. ഹൈദ്രോസ്, കെ.വി മരക്കാര്‍ പ്രസംഗിച്ചു. രാവിലെ 11ഓടെ ജില്ലാ അതിര്‍ത്തിയായ കുമരനല്ലൂരില്‍ നിന്ന് നൂറുകണക്കിന് ബൈക്കുകളുടെയും മറ്റു വാഹനങ്ങളുടെയും അകമ്പിടിയോടെയാണ് ജാഥയെ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."