കോടിയേരി ബാലകൃഷ്ണന് സ്വത്ത് വിവരം മറച്ചുവച്ചതായി ബി.ജെ.പി
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മിഷനും ഗവര്‍ണര്‍ക്കും നല്കിയ സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എ. എന്‍ രാധാകൃഷ്ണന് രംഗത്ത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും 2015ല്‍ പൊതുപ്രവര്ത്തകന് എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് കൊടുത്ത സത്യവാങ്മൂലത്തിലും കോടിയേരി സ്വത്തുവിവരം കുറച്ചുകാണിച്ചതായാണ് ആരോപണം. കള്ളപ്പണം വെളുപ്പിക്കാന്‍ 45 ലക്ഷം രൂപയുടെ ഭൂമി ഇടപാട് കോടിയേരി മറച്ചുവയ്ക്കുകയായിരുന്നെന്നും എ.എന്‍ രാധാകൃഷ്ണന് ആരോപിച്ചു.ആറു മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
മുന്‍പ് 45 ലക്ഷം രൂപയ്ക്കു വിറ്റ ഭൂമിക്കു നാലര ലക്ഷം രൂപ വില കാണിച്ചാണ് ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. 2011ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഭാര്യ വിനോദിനിയുടെ പേരില്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഹൗസ് പ്ലോട്ടുകളുടെ വില കാണിച്ചിരിക്കുന്നത് നാലര ലക്ഷം രൂപയാണ്. 13.5 സെന്റ്, 9.5 സെന്റ് എന്നിങ്ങനെയുള്ള പ്ലോട്ടുകളില്‍ ഒന്നില്‍ വീടുണ്ട്. എന്നാല്‍ 2015 ജൂണ്‍ 30ന് കോടിയേരി ഗവര്‍ണര്‍ക്കു നല്കിയ സത്യവാങ്മൂലത്തില്‍ വീടിരിക്കുന്ന പ്ലോട്ടിന് നാലര ലക്ഷം രൂപയാണു കാണിച്ചിരിക്കുന്നത്. ഇത് വാസ്തവ വിരുദ്ധമാണെന്നും രാധാകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."