HOME
DETAILS
MAL
കശുവണ്ടി വ്യവസായം: വായ്പാ തിരിച്ചടവില്‍ അനുകൂല സമീപനം വേണമെന്ന് മുഖ്യമന്ത്രി
backup
February 14 2018 | 21:02 PM
തിരുവനന്തപുരം: കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ടെടുത്ത വായ്പകളുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് അനുകൂല സമീപനമുണ്ടാകണമെന്ന് മുഖ്യമന്ത്രി ആര്.ബി.ഐ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അഭ്യര്‍ഥിച്ചു. വീഴ്ച്ച വന്നവര്‍ക്കെതിരേ സര്‍ഫാസി ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യം ധനകാര്യ സ്ഥാപനങ്ങള്‍ ഒഴിവാക്കണം. താഴിലാളികളും കടുത്ത വിഷമതയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ വായ്പ നല്കിയ ബാങ്കുകളുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് നേതൃത്വം നല്‍കണമെന്നും മുഖ്യന്ത്രി അഭ്യര്‍ഥിച്ചു. കൂടിക്കാഴ്ചയില്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്, ആര്.ബി.ഐ റീജ്യനല്‍ ഡയറക്ടര്‍ എസ്.എം.എന്‍ സ്വാമി, ജനറല്‍ മാനേജര്‍ ഉമാശങ്കര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."