സംസ്ഥാനതല അറബിക് സെമിനാര്‍ സംഘടിപ്പിച്ചു
പട്ടാമ്പി: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാനതല അറബിക് അധ്യാപക സംഗമവും സെമിനാറും സാഹിത്യമത്സരങ്ങളും സംഘടിപ്പിച്ചു. കരിങ്ങനാട് സലഫിയ്യ അറബിക് കോളജില്‍ നടന്ന പരിപാടി മുനിസിപ്പല്‍ ചെയര്മാന് കെ.പി വാപ്പുട്ടി ഉദ്ഘാടനം ചെയ്തു. അറബിക് സ്പെഷല്‍ ഓഫിസര്‍ വി.എം സൈനുദ്ദീന്‍ അധ്യക്ഷനായി. കലിക്കുലം കമ്മിറ്റിയംഗം എ. മുഹമ്മദ്, ഡോ. ഹബീബ്റഹ്്്മാന്, വി. അബ്ദുല്‍ റഷീദ്, സി. അബ്ദുല്‍ അസീസ് സംസാരിച്ചു.
'അറബിക് ഭാഷയുടെ കാലിക പ്രസക്തി' വിഷയത്തില്‍ നടന്ന സെമിനാറില്‍ എ.കെ ഈസ മദനി, ഡോ. പി. അബ്ദു, ഐ.എം.ഇ.ഒ റഹീം, എ.കെ.എം ഹദിയത്തുല്ല, ഓഫിസര്‍മാരായ റാഹില ബീവി, അബ്ദുറഹ്മാന് കീലത്ത്, കെ. സുലൈഖ, ആയിഷ സംസാരിച്ചു.
അധ്യാപകരുടെ സാഹിത്യമത്സരത്തില്‍ 16 ഇനങ്ങളില്‍ 14 ജില്ലകളില്‍ നിന്നുമുള്ള 200ല്‍പ്പരം അധ്യാപകര്‍ മാറ്റുരച്ചു. അറബി അധ്യാപകരുടെ സര്ഗവൈഭവങ്ങല് പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിലെ അറബിക് യൂനിറ്റാണ് മത്സരത്തിന് വേദിയൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."