HOME
DETAILS
MAL
മത്സ്യത്തൊഴിലാളികളുടെ വരുമാനം അവര്‍ക്കുതന്നെ ലഭിക്കണം: മുഖ്യമന്ത്രി
backup
February 14 2018 | 22:02 PM
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ വരുമാനം പൂര്‍ണമായും അവര്‍ക്കുതന്നെ ലഭിക്കുന്ന സ്ഥിതിയുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മത്സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും അവര്‍ക്കുള്ളതാണ്. എന്നാല്‍, അവരുടെ അധ്വാനത്തിന്റെ ഒരു വിഹിതം എവിടെയോ നല്‍കേണ്ടിവരുന്നതായി പറയപ്പെടുന്നു. അങ്ങനെയുണ്ടെങ്കില്‍ അത് തിരുത്തണം. തിരുവനന്തപുരം ലത്തീന്‍ അതിരൂപത 'ഭവനം ഒരു സമ്മാനം' പദ്ധതിക്ക് കീഴില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 50 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."