കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ആഞ്ഞടിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
ചാവക്കാട്: ഫാസിസ മനോഭവത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒരേ തുവല്‍പക്ഷികളെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വി.ഡി സതീശന്‍ നയിക്കുന്ന യു.ഡി.എഫ് മധ്യമേഖല ജാഥക്ക് ചാവക്കാട് നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ട തൊഴിലാളികളുടെ ദ്രോഹിക്കുന്ന വിലകയറ്റത്തിന്റെ കാര്യത്തിലായാലും ഇരു സര്‍ക്കാറുകളും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ മാത്രമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഫാസിസ മനോഭാവത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മുന്‍ കേന്ദ്ര മന്ത്രി ഇ അഹമ്മദിന്റെ മരണദിവസം ലോകം കണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.
കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പി.കെ അബ്ൂബക്കര്‍ ഹാജി അധ്യക്ഷനായി.ജാഥാ ക്യാപ്റ്റന്‍ വി.ഡി.സതീശന്‍ എം.എല്‍.എ, കേരളാ കോണ്‍ഗ്രസ് ജെ വിഭാഗം നേതാവ് അനൂപ് ജോക്കബ് എം.എല്‍.എ, ഡി.സി.സി പ്രിസിഡന്റ് ടി.എന്‍ പ്രതാപന്‍,ജാഥാ വൈസ് ക്യാപ്റ്റന്‍ പി.സി വിഷ്ണുനാഥ് എം.എല്‍.എ, മുന്‍ ഡി.സി.സി പ്രസിഡന്റ് ഒ അബ്ദുറഹ്മാന്‍ കുട്ടി, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ്, സെക്രട്ടറി ഇ.പി ഖമറുദ്ധീന്‍, യു.ഡി.എഫ് നേതാക്കളായ ജോസ് വള്ളൂര്‍, ഷൈക് പി ഹാരിസ്, ജോസഫ് ചാലിശ്ശേരി,പി.എ.മാധവന്‍, ടി.യു.രാധാകൃഷ്ണന്‍,ടി.വി.ചന്ദ്രമോഹന്‍,കെ.എം.ഹംസ,അഡ്വ.യു.എ.ലന്മീഫ്,പി.ആര്‍.എന്‍. നമ്പീഷന്‍,
കെ.ആര്‍.ഗിരിജന്‍, യുജിന്‍ മുറോലി, എം.പി.വിന്‍സെന്റ്്, അഡ്വ.ജോസഫ് ടാജറ്റ്, കെ.ഡി.വീരമണി, എ.എംഅലാവുദ്ധീന്‍, എം.വി.ഹൈദര്‍ അലി, കെ.അബൂബക്കര്‍, ജോസ് വള്ളൂര്‍, വി.കെ.മുഹമ്മദ്, ആര്‍.രവികുമാര്‍, വി.കെ.ഫസലുല്‍ അലി, കെ.വി.ഷാനവാസ്, ഫൈസല്‍ ചാലില്‍കെ.കെ അബൂബക്കര്‍, ഷാനവാസ് തിരുവത്ര,കെ.പി ഉമര്‍ പി.എ ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."