ആറ്റുകാല്‍ പൊങ്കാല: ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് നഗരസഭയുടെ അവാര്‍ഡ്
തിരുവനന്തപുരം: ആറ്റുകാല്‍പൊങ്കാലയോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി അന്നദാനവും ദാഹജല വിതരണവും നടത്തുന്ന സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്നു.ഏറ്റവും മികച്ച രീതിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രാവര്‍ത്തികമാക്കുന്ന നഗരപരിധിയിലെ അഞ്ചു സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അവാര്‍ഡ് നല്‍കാന്‍ യോഗം തീരുമാനിച്ചു.
അവാര്‍ഡിന് പരിഗണിക്കുന്നതിനായി സംഘടനകള്‍ നഗരസഭാ പ്രോജക്ട് സെക്രട്ടറിയേറ്റില്‍ല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന സംഘടനകള്‍ വ്യക്തികള്‍ നടത്തുന്ന അന്നദാന പരിപാടി പരിസ്ഥിതി പ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും വിലയിരുത്തി അവാര്‍ഡിനായി ശുപാര്‍ശ ചെയ്യും. അന്നദാനം നടത്തുന്ന സംഘടനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ംംം.ളമൈശ.രീാ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കൗണ്ടര്‍ മാര്‍ച്ച് ഒന്നു മുതല്‍ 10 വരെയുള്ള തീയതികളില്‍ ക്ഷേത്രപരിസരത്ത് പ്രവര്‍ത്തിക്കും. കൗണ്ടറിന്റെ സേവനവും വിനിയോഗിക്കാവുന്നതാണ്.
പൊങ്കാലയ്ക്കായി എത്തുന്ന ഭക്തജനങ്ങള്‍ ഭക്ഷണം കഴിക്കുന്നതിനായി സ്റ്റീല്‍ പ്ലേറ്റും ഗ്ലാസ്സും കൊണ്ടുവരണമെന്ന് അറിയിപ്പ് നല്‍കുമെന്ന് മേയര്‍ വി.കെ പ്രശാന്ത് അറിയിച്ചു. സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസ്സുകളും സൗജന്യമായി നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നഗരസഭ മെയിന്‍ ഓഫീസ് പ്രോജക്ട് സെക്രട്ടറിയേറ്റ് വിഭാഗത്തിലും നഗരസഭയിലെ വിവിധ ഹെല്‍ത്ത് സര്‍ക്കിള്‍ വിഭാഗത്തിലും സമര്‍പ്പിക്കാവുന്നതാണ്.
യോഗത്തില്‍ മേയറെക്കൂടാതെ നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീകുമാര്‍, ഹെല്‍ത്ത് ഓഫിസര്‍ ഡോ.ഉമ്മുസെല്‍മ്മ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ധര്‍മ്മപാലന്‍, ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ എ സതീഷ്‌കുമാര്‍, ആറ്റുകാല്‍ ട്രസ്റ്റ് അധികാരികള്‍, നഗരസഭ ഹെല്‍ത്ത് വിഭാഗത്തിലെയും പ്രോജക്ട് സെക്രട്ടറിയേറ്റിലെയും ജീവനക്കാര്‍, നഗരപരിധിയില്‍ അന്നദാനം നടത്തുന്ന സന്നദ്ധസംഘടന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."