ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി അടുക്കാന്‍ മധ്യസ്ഥ പ്രാര്‍ഥനക്കാര്‍ വേണ്ടെന്ന് കാനം
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി അടുക്കാനുള്ള സി.പി.എം നീക്കത്തിനെതിരേ നിലപാട് കര്‍ശനമാക്കി സി.പി.ഐ. ക്രിസ്ത്യന്‍ വിഭാഗത്തെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാന്‍ മധ്യസ്ഥ പ്രാര്‍ഥനക്കാര്‍ വേണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കറുകച്ചാലില്‍ സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ധാരണകള്‍ ഉണ്ടാക്കേണ്ട. സി.പി.ഐ സ്വീകരിക്കുന്ന നിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ പറയുമ്പോള്‍ അതിനോട് പരിഭവിച്ചിട്ട് കാര്യമില്ല. സി.പി.ഐ ദുര്‍ബലപ്പെട്ടെന്ന് ചില സ്‌നേഹിതര്‍ പ്രചരിപ്പിക്കുന്നു. സി.പി.ഐ ദുര്‍ബലമായാല്‍ ഇടതുമുന്നണി ശക്തമാകുമെന്ന ധാരണ വേണ്ട. ദുര്‍ബലമാണെന്ന് പറയുന്നവര്‍ കൂടെ കുറേനാള്‍ താമസിച്ച ശേഷം നേരം വെളുക്കുമ്പോള്‍ ചാരിത്ര്യ ശുദ്ധിയെ സംശയിക്കുന്നവരെ പോലെയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ഇടതുപക്ഷ മുന്നണി ശക്തി പ്രാപിച്ചാലെ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ ബദല്‍ ശക്തിയാവാന്‍ കഴിയൂ. ജനപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനേയും മുന്നണിയേയും ശക്തിപ്പെടുത്തുന്ന നടപടികളാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. എല്‍.ഡി.എഫ് വിപുലപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല. എന്നാല്‍, മുന്നണി വിട്ടുപോയ പാര്‍ട്ടികള്‍ തിരിച്ചു വരുന്നതിനെ സ്വാഗതം ചെയ്യും. ബി.ജെ.പിയെ എതിര്‍ക്കാന്‍ വേണ്ടത് ഇടതുപാര്‍ട്ടികളുടെ ഐക്യമാണ്. എന്നാല്‍, ഇടതുപക്ഷം ഇപ്പോള്‍ ദുര്‍ബലമാണ്. പലരേയും വേണ്ടെന്ന് പറയുന്നതിന് മുന്‍പ് ഇടതുപക്ഷത്തെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ.വി.ബി ബിനു, ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, മോഹന്‍ ചേന്നംകുളം ,പി.കെ ചിത്രഭാനു, സിജി സേതുലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ഇന്നും തുടരും. നാളെ നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."