കഴക്കൂട്ടത്തെ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിച്ചു
കഴക്കൂട്ടം: ഒരു പുരോഗമന സമൂഹത്തില്‍ എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കാന്‍ കഴിയുന്നത് സര്‍ക്കാരിന്റെ അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കഴക്കൂട്ടം മണ്ഡലത്തെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം ചേങ്കോട്ടുകോണത്ത് നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മാര്‍ച്ച് 31ന് മുമ്പ് സംസ്ഥാനത്ത് പദ്ധതി പൂര്‍ത്തീകരിക്കാനുള്ള പരിശ്രമമാണ് നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു.
അപേക്ഷകരില്‍ വീട് വയറിങ് ചെയ്യാന്‍ നിവൃത്തിയില്ലാതിരുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി വയറിങ് ചെയ്ത് നല്കിയ വൈദ്യുതി ബോര്‍ഡിലെ സെക്ഷന്‍ ഓഫിസിലെ ജീവനക്കാര്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും ഇതിനു സഹായിച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ചടങ്ങില്‍ ഉപഹാരം നല്കി അനുമോദിച്ചു. മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷനായി. വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ ഡോ.വി. ശിവദാസന്‍, മണ്ഡലം ഉള്‍പ്പെടുന്ന 22 വാര്‍ഡുകളിലെ കൗണ്സിലന്മാര്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ചീഫ് എന്‍ജീനിയര്‍ മോഹനനാഥ പണിക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍. വേണുഗോപാല്‍ സ്വാഗതവും ആര്. ജലേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."