ഗുപ്ത കുടുംബത്തില്‍ പൊലിസ് റെയ്ഡ്
ജോഹന്നാസ്ബര്‍ഗ്: ജേക്കബ് സുമയോട് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്ക്കാനുള്ള പാര്‍ട്ടി നിര്‍ദേശത്തിനു പിന്നാലെ സുമയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ബിസിനസ് കുടുംബമായ ഗുപ്ത കുടുംബത്തില്‍ ദക്ഷിണാഫ്രിക്കന്‍ പൊലിസ് റെയ്ഡ് നടത്തി. റെയ്ഡില്‍ മൂന്നുപേര്‍ അറസ്റ്റിലായെതന്ന് സൂചനകളുണ്ട്.
സുമയുമായുള്ള ബന്ധം പലവിധത്തിലുമുള്ള രാഷ്ട്രീയ സ്വാധീനത്തിനായി ഗുപ്ത കുടുംബം ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം.
അതോടൊപ്പം സുമയുടെ ഭാര്യമാരിലൊരാളും മകനും മകളുമുള്‍പ്പെടെ ഗുപ്ത സ്ഥാപനങ്ങളില്‍ ഉന്നതസ്ഥാനമാനങ്ങളില്‍ ജോലി ചെയ്യുന്നുമുണ്ട്. ജേക്കബ് സുമയുടെ രാജിക്കാര്യം സംബന്ധിച്ച് പാര്‍ട്ടി വ്യക്തത വരുത്തിയതിനെ തുടര്‍ന്നാണ് ഗുപ്ത കുടുംബവും റെയ്ഡ് നേരിടേണ്ടി വന്നത്.
ഇന്ത്യന്‍ വംശജരായ ഗുപ്ത കുടുംബം 1990ല്‍ നെല്‍സണ്‍ മണ്ഡേലയുടെ ഭരണകാലത്ത് ദക്ഷിണാഫ്രിക്കയിലെത്തിയവരാണ്.
രാജേഷ്, അതുല്‍, അജയ് എന്നീ സഹോദരന്‍മാര്‍ ദക്ഷിണാഫ്രിക്കയില്‍ ഐ.ടി സ്ഥാപനം ആരംഭിക്കുകയും ഇന്ത്യയുടെ പങ്കാളിത്തത്തോടെ പത്രം, ചാനല്‍ തുടങ്ങി നിരവധി വാണിജ്യസ്ഥാപനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.
പ്രസിഡന്റ് ജേക്കബ് സുമയും ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് നേതാക്കളുമായും ബന്ധപ്പെട്ട് ഗുപ്ത കുടുംബം കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നിരവധി ആരോപണങ്ങളില്‍ കുടുങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് 2016 ഓഗസ്റ്റില്‍ രാജ്യത്തെ വാണിജ്യബന്ധങ്ങള്‍ ഉപേക്ഷിക്കുന്നതായി ഗുപ്ത കുടുംബം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."