HOME
DETAILS

ഇനിയും തുടരാനാകില്ല ഈ അവഗണന

  
backup
February 19 2017 | 07:02 AM

%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b4%be%e0%b4%a8%e0%b4%be%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%88-%e0%b4%85%e0%b4%b5

സ്വന്തം ലേഖകന്‍

കൊട്ടിയം: ഉമയനല്ലൂര്‍ സര്‍ക്കാര്‍ പ്രസ് അവഗണനയുടെ വള്ളിപ്പടര്‍പ്പില്‍. ഉമയനല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം ഗവണ്‍മെന്റ് പ്രസ് കാടുകയറി പ്രവര്‍ത്തനം മന്ദീഭവിച്ച്, നാശത്തിന്റെ വക്കിലായിട്ടും അധികൃതര്‍ക്ക് തികഞ്ഞ മൗനം. 150ല്‍പ്പരം തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുമെന്ന വാഗ്ദാഗനത്തില്‍ തുടക്കം കുറിച്ച പ്രസിന്റെ ഇന്നത്തെ സ്ഥിതി പരിതാപകരമാണ്.
ചുറ്റുമതിലും ഗെയിറ്റും ഉള്‍പ്പെടെ നാലു ഏക്കര്‍ വസ്തുവില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം കാടുമൂടി പാമ്പുകളുടെ താവളമായി കിടക്കുകയാണ്. ഇവിടെ ആകെയുള്ള തൊഴിലാളികള്‍ 14 പേര്‍ മാത്രം. അവരും വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ ജോലി ചെയ്യുന്നവര്‍, ഒരു ഫോര്‍മാന്‍, പ്രിന്റിങിന് രണ്ടുപേര്‍, ഡി.റ്റി.പി ആന്റ് റീഡിംഗിന് ഒരാള്‍, ബൈന്റിംഗ് വര്‍ക്കുകള്‍ക്ക് പത്തുപേര്‍ എന്നിങ്ങനെയാണത്. ഫോര്‍മാനാണ് സൂപ്രണ്ടിന്റെ ജോലി ചെയ്യുന്നത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനില്ല. സൂപ്രണ്ടു മുതല്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനെ വരെ നിയമിക്കേണ്ട സര്‍ക്കാരിന് അനങ്ങാപ്പാറ നയമാണ്. രാവിലെ 9 മുതല്‍ 5 വരെയാണ് ഇവരുടെ ജോലി സമയം.
ആധുനിക സൗകര്യങ്ങളുള്ള തിരുവനന്തപുരം മണ്ണന്തല ഗവണ്‍മെന്റ് പ്രസില്‍ 250ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. സെക്രട്ടറിയേറ്റിന് സമീപമുള്ള ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസ്സില്‍ 650 ഓളം ജീവനക്കാരുമുണ്ട്. ഗവ. സ്റ്റാഫ് മാനിഫാക്ച്ചറിയില്‍ (സര്‍ക്കാര്‍ മുദ്ര നിര്‍മാണശാല) 70 ജീവനക്കാരുണ്ട്. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പാണിത്. സര്‍ക്കാര്‍ പ്രസുകളുടെ നവീകരണം സംബന്ധിച്ച് പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഒരു അച്ചടി വിദഗ്ധന്‍ ചെയര്‍മാനായിട്ടുള്ള ഒരു കമ്മിറ്റിയാണിത്. ഈ കമ്മിറ്റിയെങ്കിലും കനിഞ്ഞാല്‍ കൊല്ലത്തെ ഗവണ്‍മെന്റ് പ്രസ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍ നിന്നും രക്ഷപ്പെട്ടേക്കും. എല്ലാ ജില്ലകളിലും സര്‍ക്കാര്‍ പ്രസുകള്‍ തുടങ്ങണമെന്ന നിയമം നിലനില്‍ക്കുമ്പോള്‍ കൊല്ലത്തെ പ്രസിന് താഴുവീഴുമെന്ന ആശങ്കയിലാണ്.
നിരവധി രാഷ്ട്രീയ നേതാക്കള്‍ ആശയും ആവേശവും കൊടുത്ത് 15 വര്‍ഷം മുമ്പ് തുടങ്ങി വച്ചതാണ് ഈ സ്ഥാപനം. 2001 മാര്‍ച്ച് 29ന് വാടക കെട്ടിടത്തിലായിരുന്നു പ്രസ്സിന്റെ തുടക്കം. അന്ന് അച്ചടി സഹകരണവകുപ്പ് മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് പഞ്ചായത്ത് അച്ചടി വകുപ്പിന് കൈമാറിയ ഈ സ്ഥലത്ത് ഗവണ്‍മെന്റ് പ്രിന്റിങ് പ്രസിന്റെ ശിലാസ്ഥാപനകര്‍മ്മം 2008 മാര്‍ച്ചില്‍ അന്നത്തെ ഗതാഗത പ്രിന്റിങ് വകുപ്പ് മന്ത്രിയായിരുന്ന മാത്യു റ്റി തോമസ് നിര്‍വഹിച്ചു. തൃക്കോവില്‍വട്ടം പഞ്ചായത്ത് അച്ചടി വകുപ്പിന് കൈമാറിയതാണ് ഈ സ്ഥലം. പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ തഴുത്തല വില്ലേജില്‍ ഉള്‍പ്പെട്ടതാണ് ഈ നാലേക്കര്‍ ഭൂമി. നാളിതുവരെ റീസര്‍വേ പോലും ചെയ്തിട്ടില്ല.
2010 ആഗസ്റ്റ് 13 ന് ദേവസ്വം അച്ചടി സ്റ്റേഷനറി വകുപ്പ് മന്ത്രിയായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് പ്രസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. എ.എ അസീസ് ആയിരുന്നു അന്നത്തെ എം.എല്‍.എ, എന്‍.കെ. പ്രേമചന്ദ്രന്‍ ജലവിഭവ വകുപ്പ് മന്ത്രിയുമായിരുന്നു. ഇപ്പോള്‍ കുണ്ടറ നിയോജക മണ്ഡലത്തില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ മണ്ഡലത്തിലുള്‍പ്പെട്ടതാണ് ഈ സ്ഥാപനം.
ആധുനിക സാങ്കേതികവിദ്യയുള്ള മെഷിനറികള്‍ സ്ഥാപിച്ച് അതിനനുസരിച്ചുള്ള തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നാണ് നാട്ടുകാരുടെയും ജീവനക്കാരുടെയും ആവശ്യം. മന്ത്രി മണ്ഡലത്തിലെ ഈ സര്‍ക്കാര്‍ പ്രസിന് മന്ത്രിയിലാണിനി പ്രതീക്ഷ.

സാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago