HOME
DETAILS
MAL
അഴിമതി: നവാസ് ശരീഫ് രാജ്യം വിടുന്നത് തടയണമെന്ന് എന്‍.എ.ബി
backup
February 14 2018 | 22:02 PM
ഇസ്‌ലാമാബാദ്: അഴിമതി കേസില്‍ വിചാരണ നടക്കുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് രാജ്യംവിടുന്നത് തടയണമെന്ന് നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി) ആവശ്യപ്പെട്ടു.
നവാസ് ശരീഫിന്് പുറമെ അഴിമതി കേസുള്ള ശരീഫിന്റെ മകള്‍ മറിയം നവാസ്, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്നും എന്‍.എ.ബി പാക് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. രാജ്യംവിടുന്നത് തടയുന്ന എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍ (ഇ.സി.എല്‍) ഇവരെ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം ലഭിച്ചെന്ന് ആഭ്യന്തര മന്ത്രാലയം പിന്നീട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."