പാകിസ്താന് പുതിയ ആണവായുധം വികസിപ്പിക്കുന്നതായി യു.എസ്
വാഷിങ്ടണ്‍: പാകിസ്താന് പുതിയതരം ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ ഇന്റലിജന്‍സ് ഡയരക്ടര്‍ ഡാന്‍ കോട്സാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്റലിജന്‍സ് സെലക്ട് കമ്മിറ്റിയുടെ ലോകം നേരിടുന്ന ഭീഷണി സംബന്ധിച്ച കോണ്‍ഗ്രസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കടലില്‍നിന്നും ആകാശത്തുനിന്നും ഒരുപോലെ വിക്ഷേപിക്കാവുന്ന ക്രൂയിസ് മിസൈലുകള്‍, ഹ്രസ്വദൂര, ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവ ഉള്‍പ്പെടെ നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പ്രദേശത്തിന് വെല്ലുവിളിയാണെന്നും അദ്ദഹം പറഞ്ഞു.
പാകിസ്താന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ ജമ്മു കശ്മിരിലെ സഞ്ജുവാന്‍ സൈനിക ക്യാംപിനുനേരെ നടത്തിയ ആക്രമണത്തില്‍ ആറുസൈനികരുള്പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ഡാന്കോട്സിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. പാകിസ്താന് പിന്തുണയുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ തുടര്‍ച്ചയായി ഇന്ത്യയില്‍ ആക്രമണം നടത്തുകയാണെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും കോട്സ് വ്യക്തമാക്കി.
അതേസമയം അടുത്തവര്‍ഷം അമേരിക്ക അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഉത്തരകൊറിയയുടെ ആണവായുധ ഭീഷണിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്, സിറിയ ഉള്‍പ്പെടെ പല രാജ്യങ്ങള്‍ക്കും ഉത്തരകൊറിയ മിസൈല്‍ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്തിട്ടുണ്ട്. സിറിയയില്‍ ആണവ റിയാക്ടര്‍ സംവിധാനത്തിന് ഉത്തരകൊറിയ സഹായം നല്‍കുന്നുണ്ടെന്നും ഡാന്‍ കോട്സ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."