HOME
DETAILS
MAL
മണിയുടെ മരണം: അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
backup
February 19 2017 | 07:02 AM
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലിസ് അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അന്വഷണം ആരംഭിച്ച് ഒരു വര്‍ഷമായിട്ടും കൂടുതല്‍ ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത സഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.
സംഭവത്തില്‍ പ്രഥമിക അന്വേഷണത്തില്‍ ലഭിച്ചതിനേക്കാള്‍ കൂടുതലായൊന്നും കണ്ടെത്താന്‍ സംഘത്തിന് കഴിഞ്ഞിരുന്നില്ല. ഈ തെളിവുകള്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് തെളിയിക്കാന്‍ അപര്യാപ്തവുമാണ്. അതിനാല്‍ ഇതുവരെ കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച് കേസ് അവസാനിപ്പിക്കാനാണ് തീരുമാനം. കേസ് ഏതെങ്കിലും ദേശീയ ഏജന്‍സി അന്വേഷിക്കട്ടെ എന്ന നിലപാടിലാണ് പൊലിസെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."