HOME
DETAILS
MAL
അന്തരീക്ഷ മലിനീകരണം: ഓരോ മിനിറ്റിലും രണ്ട് ഇന്ത്യക്കാര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്
backup
February 19 2017 | 07:02 AM
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം മൂലം ഇന്ത്യയില്‍ ഓരോ മിനിറ്റിലും രണ്ട് പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ ജേര്‍ണലായ ദ ലാന്‍സെറ്റ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് അന്തരീക്ഷ മലിനീകരണം ഇന്ത്യയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
2010 ലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെങ്കിലും വിവരങ്ങള്‍ ഈ ആഴ്ച്ചയാണ് പുറത്തുവിട്ടത്.
ഒരു വര്‍ഷം ലക്ഷക്കണക്കിനു പേരാണ് അന്തരീക്ഷ മലിനീകരണം മൂലം മരണമടയുന്നത്. 18000 ആളുകള്‍ ദിനം പ്രതി മരിക്കുന്നു. അന്തരീക്ഷ മലിനീകരണത്തിന്റെ 50 ശതമാനവും വരുന്നത് കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്നുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."