HOME
DETAILS
MAL
നിയമസഭയിലെ അതിക്രമം; 22 ന് തമിഴ്നാട്ടില്‍ ഡി.എം.കെ നിരാഹാര സമരം നടത്തും
backup
February 19 2017 | 08:02 AM
ചെന്നൈ: പളനിസാമി സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പിനിടെ ഉണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡി.എം.കെ ഈ മാസം 22 ന് നിരാഹാര സമരം നടത്തും. പാര്‍ട്ടി ജില്ലാ കേന്ദ്രങ്ങളിലാവും സമരം നടത്തുക. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ഡി.എം.കെ പ്രത്യേക യോഗത്തിലാണ് തീരുമാനം.
അതേസമയം മറീനാ ബീച്ചില്‍ നിരാഹാര സമരം നടത്തിയതിന് സ്റ്റാലിനെതിരെ പൊലിസ് കേസെടുത്തിരുന്നു. നഗരത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് കേസ്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."