2030 ഓടെ ഇന്ത്യയ്ക്കാവശ്യമായ ഊര്‍ജം ചന്ദ്രനില്‍ നിന്ന് ലഭ്യമാക്കാന്‍ കഴിയുമെന്ന് ഐ.എസ്.ആര്.ഒ
ന്യൂഡല്‍ഹി: വരും കാലങ്ങളില്‍ ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ചന്ദ്രന് കഴിയുമെന്ന് ഐ.എസ്.ആര്.ഒ. രാജ്യത്തിന്റെ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാവുന്ന ഒരു ചുവട് വെയ്പ്പാണിത്. 2030 ഓടെ ഇന്ത്യക്ക് ആവശ്യമായ ഊര്‍ജം ചന്ദ്രനില്‍ നിന്നും ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒയെന്ന് എന്ന് ഐ.എസ്.ആര്.ഒ യില്‍ ശാസ്ത്രജ്ഞനായ ശിവതാണു പിള്ള പറഞ്ഞു.
ചന്ദ്രനില്‍ നിന്നും ഖനനം ചെയ്തെടുക്കുന്ന ഹീലിയം-3 ഉപയോഗിച്ച് ഊര്‍ജം ഉത്പാദിപ്പിക്കാനാകും എന്നതാണ് പ്രതീക്ഷ. 2030 ഓടെ ഇതിനുള്ള ശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.ആര്.ഒയില്‍ കല്പന ചൗളയുടെ സ്മരണാര്‍ഥം നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ് രാജ്യങ്ങളും ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ മുഴുവന്‍ ഇന്ധന ആവശ്യങ്ങളും പരിഹരിക്കാന്‍ കഴിയുംവിധം ചന്ദ്രനില്‍ ഹീലിയം സമ്പുഷ്ടമാണ്. ആളുകള്‍ ചന്ദ്രനിലേക്ക് ഹണിമൂണ്‍ പോകുന്ന കാലം അതിവിദൂരമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹീലിയം- 3യാല്‍ സമ്പൂഷ്ടമായ ധൂളി ചന്ദ്രനില്‍ നിന്നും ശേഖരിക്കുന്ന പദ്ധതി ഐഎസ്ആര്‍ഒയുടെ പ്രഥമ പരിഗണനയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മോസ് ഏയ്റോസ്പേസിന്റെ മുന്‍ തലവനായിരുന്നു ശിവതാണു പിള്ള.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."