'വൈറ്റ് ഹെല്‍മറ്റ്' സിറിയന്‍ ഡോക്യമെന്ററിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഓസ്‌കര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി
ഡമസ്‌കസ്: ' വൈറ്റ് ഹെല്‍മറ്റ്' എന്ന സിറിയന്‍ ഡോക്യമെന്ററിയുടെ അണിയറ പ്രവര്‍ത്തകരുടെ കാത്തിരുപ്പിന് ഒടുവില്‍ ശുഭാന്ത്യം. അവര്‍ക്കിനി ഓസ്‌കര്‍ ചടങ്ങില്‍ പങ്കെടുക്കാം. സിറിയയിലെ മനുഷ്യാവകാശ സംഘടനയായ വൈറ്റ് ഹെല്‍മറ്റിന്റെ യുദ്ധഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ ചിത്രീകരിച്ച ഡോക്യുമെന്ററിയാണ് വൈറ്റ് ഹെല്‍മറ്റ്. ഡോക്യുമെന്ററിക്കായുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഖാലിദ് ഖതീബിനും വൈറ്റ് ഹെല്‍മറ്റിന്റെ സ്ഥാപകന്‍ റയീദ് സാലിഹിനും ചടങ്ങില്‍ പങ്കെടുക്കാന്‍ യു.എസ് വിസ അനുവദിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഷോര്‍ട് സബ്ജക്ട് ഡോക്യുമെന്ററി വിഭാഗത്തിലാണ് ചിത്രം നോമിനേഷന്‍ നേടിയത്.
ഡോണള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിലക്ക് വന്നതോടെ ചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്ന നിരാശയിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍.
നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാക്കിയിരിക്കുന്ന വൈറ്റ്‌ഹെല്‍മറ്റ് എന്ന ഡോക്യുമെന്ററി പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും സഹകരണത്തിന്റെയും സന്ദേശമാണ് പങ്കുവെക്കുന്നത്.
സിറിയന്‍ രക്ഷാപ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ഓസ്‌കര്‍ ജേതാവായ ജോര്‍ ക്ലൂണിയായിരിക്കും ചിത്രത്തില്‍ നായകന്‍.
ട്രംപിന്റെ നയത്തില്‍ പ്രതിഷേധിച്ച് ഇറാന്‍ ഡയറക്ടര്‍ അസ്ഗര്‍ ഫര്‍ഹാദി, നടി തരാണെ അലിദോസ്തി എന്നിവര്‍ ഓസ്‌കര്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ദ സെയില്‍സ്മാനിലൂടെ മികച്ച വിദേശ ഭാഷചിത്രത്തിനുള്ള നോമിനേഷന്‍ നേടിയവരാണ് ഇരുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."