HOME
DETAILS
MAL
ഭീവണ്ടിയിലെ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ: നാലു പേര് മരിച്ചു
backup
February 19 2017 | 15:02 PM
ഭീവണ്ടി: മഹാരാഷ്ട്രയിലെ ഭീവണ്ടിയിലെ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ. തീപ്പിടിത്തത്തില്‍ നാലു പേര് മരണപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇന്ന് വൈകീട്ടോടെയാണ് ദേദിയ പ്ലാസ്റ്റിക് ഫാക്ടറിയുടെ ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. ഇവിടെ ഫാക്ടറിയിലേക്ക് ആവശ്യമായ രാസവസ്തുക്കളാണ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.
മരിച്ചവരുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."