ബഹ്‌റൈനിലെ ഓണാട്ടുകര നിവാസികള്‍ 'ഓണാട്ടുകര ഫെസ്റ്റ്' സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ ഓണാട്ടുകര നിവാസികള്‍ ഒത്തുചേര്‍ന്ന് വിപുലമായ ഓണാട്ടുകര ഫെസ്റ്റ് സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര, മാവേലിക്കര, കാര്‍ത്തികപ്പള്ളി തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ഓണാട്ടുകര. ഇവരുടെ നാട്ടിലെ ശൈലിയിലും ആചാരങ്ങളിലുമധിഷ്ഠിതമായി സംഘടിപ്പിച്ച പരിപാടി ബഹ്‌റൈന്‍ കേരളീയ സമാജം ഓഡിറ്റോറിയത്തിലാണ് നടന്നത്.
രാവിലെ പത്തരക്ക് നടന്ന 'കഞ്ഞി സദ്യ'ക്ക് പാചകവിദഗ്ധന്‍ ജയന്‍ ശ്രീഭദ്ര നേതൃത്വം നല്‍കി. മുതിരപ്പുഴുക്ക്, അച്ചാര്‍, പപ്പടം തുടങ്ങിവ ചേര്‍ന്നതാണ് കഞ്ഞിസദ്യ. ചെട്ടികുളങ്ങര ഭഗവതിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടവും നടന്നു. ദേവീസ്തുതിയുടെ നാലുപാദങ്ങളും കുമ്മിയും ചേര്‍ന്നുള്ളതാണ് അനുഷ്ഠാന ആചാരമായ കുത്തിയോട്ടവും ചുവടും പാട്ടും. കേരളത്തിലെ മുഴുവന്‍ പ്രവാസികള്‍ക്കും ഓണാട്ടുകരയുടെ ഉത്സവം അടുത്തറിയാനുള്ള അവസരമായി ഇത് മാറി. നൂറോളം പേര്‍ ഒരുവര്‍ഷം നിരന്തര പരിശീലനം നടത്തിയാണ് കഴിഞ്ഞ ദിവസം അരങ്ങിലത്തെിയത്.
പ്രായഭേദമന്യേ എല്ലാത്തരക്കാരും ഇതില്‍ പങ്കെടുത്തു. ചെട്ടികുളങ്ങര കുത്തിയോട്ട സമിതിയെന്ന പേരിലുള്ള സംഘടനയാണ് ചുവടുവെച്ചത്. സുകേഷ് ആയിരുന്നു പ്രധാന പരിശീലകന്‍.
മോശം കാലാവസ്ഥയും റോഡിലെ വെള്ളക്കെട്ടും അവഗണിച്ചാണ്് ജനം ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സമാജത്തില്‍ എത്തിയത്. പ്രവാസത്തിനിടെ നാടിന്റെ തനത് അനുഭവങ്ങള്‍ നഷ്ടമാകുന്ന പുതിയ തലമുറയെ പൈതൃകവുമായി ബന്ധിപ്പിക്കുക എന്നതും ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ആഘോഷത്തിന്റെ ലക്ഷ്യമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."