ഗെയില്‍ അധികൃതര്‍ അറിയണം; ജലമാണ് ജീവന്‍!
പുത്തനത്താണി: രൂക്ഷമായ കുടിവെള്ളക്ഷാമത്തില്‍ ജനം പൊറുതിമുട്ടുമ്പോള്‍ ഗെയില്‍ പദ്ധതിക്കായി ജലസ്രോതസുകള്‍ നശിപ്പിക്കുന്നു. മാറാക്കര, എടയൂര്‍ പഞ്ചായത്തുകളിലെ അതിത്തി പ്രദേശമായ കരേക്കാട്, മുക്കിലപീടിക ഉള്‍പ്പെടുന്ന സ്ഥലത്താണ് തോടുകളും തടയണകളും നശിപ്പിക്കുകയും നിലവിലുള്ള ജലം പുറമേയ്ക്ക് ഒഴുക്കിക്കളയുകയും ചെയ്യുന്നത്.
പറപ്പൂര്‍ ഓലാന്തിചിറ നീര്‍ത്തട സംരക്ഷണ പദ്ധതിക്കായി നിര്‍മിച്ച ചിറ ഗെയില്‍ അധികൃതര്‍ നികത്തുകയാണ്. ഈനിക്കലെ ചെക്ക് ഡാമും മറ്റു തോടുകളും തകര്‍ത്തുകഴിഞ്ഞു. വേനലും വരള്‍ച്ചയും പരിഗണിക്കാതെ ജലം പാഴാക്കി മുന്നോട്ടുപോയാല്‍ ഒരു മേഖലയാകെ കടുത്ത വരള്‍ച്ചയിലേക്കു പോകും.
കരേക്കാട് പ്രദേശത്തു ഗെയിലിനായി ആഴത്തില്‍ കീറിയ ചാലുകളില്‍ നിറയെ വെള്ളമുണ്ട്. രണ്ടാള്‍ ഉയരത്തിലുള്ള ഈ വെള്ളവും പുറത്തേക്ക് ഒഴുക്കുകയാണിപ്പോള്‍ ചെയ്യുന്നത്. ഇവിടെ ദിവസങ്ങളായി മോട്ടോറും ജെ.സി.ബിയും ഉപയോഗിച്ചു വെള്ളം ഒഴുക്കിക്കളയുകയാണ്. നാട്ടുകാരുടെ ഈ ആശങ്കയ്ക്കു പരിഹാരം കാണാനോ ബദല്‍ സംവിധാനമൊരുക്കാനോ കലക്ടര്‍ ഉള്‍പ്പെടുന്ന ജില്ലാ ഭരണകൂടമോ തദ്ദേശ സ്ഥാപന അധികാരികളോ തയാറാകാത്തതിനെതിരേ സമരപരിപാടികള്‍ ആലോചിക്കുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."